“അങ്ങയുടെ നാമം അടുത്തിരിക്കുന്നു”
വചനം
സങ്കീർത്തനം 75 : 1
ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു. ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
നിരീക്ഷണം
യിസ്രായേലിന്റെ രാജാവായ ദാവീദ് ദൈവത്തോട് തന്റെ ഹൃദയങ്ങമായ നന്ദി രേഖപ്പെടുത്തുന്നതായി ഈ വചനത്തിൽ നമുക്ക് കാണുവാൻ കഴിയുന്നു. സർവ്വശക്തനായ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ചോർക്കുമ്പോൾ നന്ദി പറയുന്നതാണ് ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ഒരു വിശ്വാസി പ്രശ്നത്തിന്റെ നടുവിലൂടെ നടക്കുമ്പോൾ എന്താണ് അവൻ ചിന്തിക്കേണ്ടതെന്ന് ദാവിദ് ഇവിടെ വ്യക്തമാക്കുന്നു, “നിന്റെ നാമം അടുത്തിരിക്കുന്നു” ആകയാൽ യേശു എന്നെ സഹായിക്കും എന്ന് ഉറപ്പിച്ച് പ്രക്യാപിക്കണം.
പ്രായോഗികം
യേശുവിനെ അനുഗമിക്കുന്ന ഒരു വ്യക്തി വളരെ കഷ്ടതയിലും, ആഴത്തിലുള്ള സമ്മർദ്ദത്തിലും ആയിപ്പോകുമ്പോൾ ആ വ്യക്തി ഇങ്ങനെ പറയും “യേശു എന്റെ അരികിൽ ഉണ്ട്, അവൻ എന്നെ സഹായിക്കും ഈ കഷ്ടതയിൽ നിന്നും എന്നെ വിടുവിക്കും”. അതിന്റെ അർത്ഥം അവന്റെ നാം അവനോട് അടുത്തിരിക്കുന്നു എന്നതാണ് മാത്രമല്ല ദൈവം തന്നെ നമ്മുടെ അടുത്തുണ്ട്. ദൈവം നമ്മോട് വാഗ്ദത്തം ചെയ്തിട്ടുണ്ട് “ഞാൻ നിങ്ങളെ ഒരു നാളും കൈവിടുകയില്ല ഉപേക്ഷിക്കുകയും ഇല്ല” (ആവർ. 31:6). യേശു എപ്പോഴും നമ്മോട് കൂടെ ഉണ്ടെന്നതാണ് യേശുവിന്റെ നാം അടുത്തായിരിക്കുന്നു എന്ന് പറയുന്നത്. ദാവീദ് പറഞ്ഞിരിക്കുന്നു “അവന്റെ സ്തുതി എപ്പോഴും എന്റെ നാവിൻമേൽ ഇരിക്കും” (സങ്കീ. 34:1). കഷ്ടതവരുമ്പോൾ ദൈവം വരുത്തിവച്ചതാണെന്ന് പറഞ്ഞ് ദൈവത്തിന്റെ നാമത്തെ ശപിക്കരുത്, പകരം അവന്റെ നാമത്തെ ഓർത്ത് സ്തുതിക്കുക, കാരണം ആ കഷ്ടതയിൽ നിന്നും അവൻ നിങ്ങളെ വിടുവിക്കും. ഏതവസ്ഥയിലും യേശുവിന്റെ നാമം അടുത്തിരിക്കുന്നതാകയാൽ ദൈവത്തിന് അനുദിനം നന്ദി അർപ്പിച്ചുകൊണ്ട് ജീവിക്കണമെന്ന് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു.
പ്രാർത്ഥന
പ്രീയ യേശുവേ,
ഞാൻ എന്നും അങ്ങയെ സ്തുതിക്കുവാനും അങ്ങയോട് അടുത്തിരിക്കുവാനും ആഗ്രഹിക്കുന്നു. എന്നും അങ്ങ് എന്നോട് അടുത്തരിക്കുയും എന്നെ കഷ്ടത്തിൽനിന്ന് വിടുവിക്കുകയും ചെയ്യുമാറാകേണമേ. ആമേൻ