Uncategorized

“അങ്ങയെപ്പേലെ ഒരു ദൈവം ആരുള്ളൂ?”

വചനം

മീഖാ  7 : 18

അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.

നിരീക്ഷണം

മീഖാ പ്രവാചകൻ തന്റെ പ്രവചനത്തിന്റെ ഒടുവിൽ മഹാനായ ദൈവത്തെ സ്തുതിച്ചുകൊണ്ട് ദൈവമുമ്പാകെ വീഴുന്നതാണ് നാം ഇവിടെ കാണുന്നത്. തന്റെ ചുറ്റം പാപം ചെയ്തു ദൈവത്തെ കോപിപ്പിക്കുവരെ മീഖാ കണ്ടു. അവൻ യിസ്രായേലിന്റെ പാപത്തെയും അതിന് അവർ അനുഭവിക്കുവാൻ പോകുന്ന ശിക്ഷയെയും കുറിച്ച് പ്രവചിച്ചു. എന്നാൽ ദൈവത്തിന് യിസ്രായേലിനോടുള്ള ദീർഘക്ഷമയും അവരെ വീണ്ടും പ്രമുഖ സ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നതിനുള്ള ദൈവത്തിന്റെ സന്നദ്ധതയും മീഖാ പ്രവാചകൻ കാണുകയും എഴുതുകയും ചെയ്തിരിക്കുന്നു.

പ്രായോഗികം

മീഖാ പ്രവാചകൻ പറഞ്ഞത് ശരിയാണ്. നമ്മുടെ മഹാ അത്ഭുതവാനായ ദൈവത്തെപ്പെലെ വേറൊരു ദൈവവുമില്ല! അച്ചടക്കം പഠിപ്പിക്കുന്നത് സ്നേഹത്തിന്റെ ഭാഗമാണ് എന്നാൽ അത് ചെയ്യുന്നത് സ്നേഹത്തിന്റെ രൂപത്തിലല്ല. സ്നഹമുള്ള ഹൃദയത്തിലുള്ളത് സ്നേഹമാണ്. ദൈവം നമ്മോട് വീണ്ടും വീണ്ടും സ്നേഹം കാണിക്കുന്നു, അത് ഒരിക്കലും അവസാനികുന്നില്ല. പാപത്തിന് അതിന്റെതായ ശിക്ഷ ഉറപ്പാണ് എന്നാൽ നാം ആ പാപത്തെക്കുറിച്ച് പശ്ചാത്തപ്പിക്കുന്നെങ്കിൽ തീർച്ചയായും ദൈവം നമ്മോട് ക്ഷിമിക്കുകയും ദയകാണിക്കുകയുംചെയ്യും. ദൈവം ഒരിക്കലും വെറുതെ ദേഷ്യപ്പെടുകയില്ല…ചിന്തിക്കുക ശരിക്കും നമ്മുടെ ദൈവത്തെപ്പോലെ വെറെ ദൈവം ആരാണ്?

പ്രാർത്ഥന

പ്രീയ യേശുവേ

എന്റ പാപങ്ങളെ ക്ഷമിച്ച് എന്നെ രക്ഷിച്ച അങ്ങയുടെ സ്നേഹത്തിനായി നന്ദി. അങ്ങയെപ്പെലെ ദയയും മനസ്സലിവുമുള്ള വെറെ ദൈവം ഇല്ല. ആകയാൽ തുടർന്നും അങ്ങയുടെ വചനം അനുസരിച്ച് ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ