Uncategorized

“അങ്ങ് എന്റെ പരിപാലകൻ”

വചനം

യെശയ്യാ  40 : 13

യഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ?

നിരീക്ഷണം

ഈ വാക്യത്തിൽ യെശയ്യാ പ്രവാചകൻ കോടതിയിലെ കേസ് വാദിക്കുന്ന വ്യക്തിയെപ്പോലെ തോന്നുന്നു. അന്ന് യിസ്രായേലിനോട് എന്നാൽ ഇന്ന് നാം ഓരോരുത്തരോടും ചോദിക്കുന്ന ഒരു ചോദ്യമാണ് ദൈവത്തിന്റെ മനസ്സറിഞ്ഞവൻ ആർ? അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കുവാൻ ആരോടെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ?

പ്രായോഗികം

മോശ മുഖാന്തരം ഉല്പത്തി 1:2 ൽ ഇപ്രകാരം എഴുതിയിരിക്കുന്നത് “ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു” ഓർത്തുകൊണ്ടായിരിക്കാം യെശയ്യാ പ്രവാചകൻ ഈ വചനം എഴുതിയത്. എന്നാൽ യേശുവിനെ അനുഗമിക്കുന്നവർ എന്ന നിലയിൽ നമ്മുടെ ദൈവത്തോടുള്ള വിലമതിപ്പിന്റെ നിലവാരം ഉയർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. നമ്മുടെ ദൈവം മഹാദൈവമാണ്, ദൈവത്തിന്റെ പരിശുദ്ധാത്മാവ് തികച്ചും അഗാധമായ ശക്തിയാണ്.നമ്മുടെ ദൈവത്തിന് ആരുടെയും നിയമോപദേശമോ നല്ല ഉപദേശമോ ഒരിക്കലും ആവശ്യമില്ല. സർവ്വശക്തനായ ദൈവത്തെക്കുറിച്ച് മനസ്സിലാക്കുവാൻ ഈ സാധാ മനുഷ്യൻ ശ്രമിക്കുന്നതിന്റെ അസംബന്ധമാണ് നാം ശ്രദ്ധിക്കേണ്ടതും അവിടെയാണ് നമുക്ക് അബദ്ധം പറ്റുന്നതും. ഈ ഭൂഗോളത്തിൽ നിന്ന് ഭൂമി മുഴുവൻ എടുത്തുമാറ്റിട്ട് വെള്ളം മാത്രം നിറഞ്ഞു നിൽക്കുന്നിടത്താണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ് പരിവർത്തിച്ചുകൊണ്ടിരുന്നത്. ദൈവം പുഃനശ്രിഷ്ടി നടത്തുന്നതിനു മുമ്പ് ഭൂമിയുടെ ഓരോ ഇഞ്ചിലും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സ്പർശനം ഉണ്ടായിരുന്നു. നമുക്ക് അത് മനസ്സിലാക്കുവാൻ കഴിയാത്തവിധം അചിന്തനീയമാണ്. നമ്മുടെ ദൈവം മഹാനാണ്, അവൻ ഭയങ്കരനും ശക്തനുമാണ് മാത്രമല്ല ഏറ്റവും വലിയവനുമാണ്. ഇനി നമ്മുടെ ഇന്നത്തെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാം. ദൈവം, ഭൂമിയുടെ ആരംഭത്തിന് മുമ്പ് ഈ ഭൂഗോളത്തെ ചുറ്റി സംരക്ഷിച്ചതുപോലെ അവൻ നമ്മെ ഓരോരുത്തരേയും ചുറ്റി പരിപാലിക്കുന്നു അവൻ നമ്മെ അവന്റെ സംരക്ഷണ വലയം കൊണ്ട് മൂടിയിരിക്കുന്നു അതാണ്നമ്മുടെ ദൈവത്തിന്റെ പ്രത്യേകത. പിന്നെ നാം ഒന്നിനെയും ഭയപ്പേടേണ്ട ആവശ്യം ഇല്ല നമ്മുടെ ഏതു പ്രശ്നത്തെയും പരിഹരിക്കുവാൻ അവൻ എന്നും മതിയായവനാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ ഒരു മനുഷ്യനാകകൊണ്ട് പലപ്പോഴും അങ്ങയുടെ മഹത്വം വ്യക്തമായി മനസ്സിലാക്കുവാൻ കഴിയാതെപോകാറുണ്ട് ഏന്നോട് ക്ഷമിക്കേണമേ. ഇന്നും അങ്ങയുടെ സാന്നിധ്യം എന്നെ ചുറ്റി സംരക്ഷിക്കുന്നതിനായി നന്ദി. ആമേൻ