Uncategorized

“അങ്ങ് യോഗ്യൻ”

വചനം

വെളിപ്പാട് 4 : 11

കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.

നിരീക്ഷണം

പത്മോസ് ദ്വീപിൽ ദർശനത്തിൽ മുഴുകിയിരിക്കുമ്പോൾ, യോഹന്നാൻ അപ്പോസ്ഥലൻ സ്വർഗ്ഗത്തിലെ 24 മൂപ്പന്മാർ യേശു കർത്താവിന്റെ മുമ്പാകെ വീണ് നമസ്ക്കരിച്ചുകൊണ്ട് “കർത്താവേ നീ യോഗ്യൻ” എന്ന് പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തിയത് കാണുകയും കേൾക്കുകയും ചെയ്തു.

പ്രായോഗികം

സ്വർഗ്ഗത്തിലെ 24 മൂപ്പന്മാർ പഴയനിയമത്തിലെ യിസ്രായേൽ ഗോത്രങ്ങളുടെ 12 തലവന്മാരെയും പുതിയ നിയമത്തിലെ 12 അപ്പോസ്ഥലന്മാരെയും പ്രതിനിധീകരിക്കുന്നുവെന്ന് പല ദൈവശാസ്ത്രജ്ഞരും വിശ്വസിക്കുന്നു. ആവർ ആരായാലും, അവർക്ക് സ്വർഗ്ഗത്തിൽ ഉയർന്ന സ്ഥാനമുണ്ടെന്ന് മനസ്സിലാക്കുവാൻ കഴിയുന്നു. ഫിലിപ്പിയർ 2 : 10-11 ൽ പൗലോസ് അപ്പോസ്തലൻ പറഞ്ഞതുപോലെ, “അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും , എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.” ഇതൊക്കെയും ഭാവിയിൽ സംഭവിക്കുവാനുള്ളതാണ്, ആയതുകൊണ്ട് ഇന്ന് ഇത് ഭൂമിയിൽ കാണുവാൻ കഴിയുന്നില്ല. എന്നാൽ ഈ ലോകത്തിൽ ഉണർവ്വുണ്ടാകേണ്ടത്എന്നിൽ നിന്നും നിങ്ങളിൽ നിന്നും ആണ്. എല്ലാ ദിവസവും രാവിലെ നാം ഓരോരുത്തരും കർത്താവേ അങ്ങ് യോഗ്യൻ എന്ന് പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തുന്നില്ലെങ്കിൽ ലോകമെമ്പാടും നടക്കേണ്ടുന്ന പ്രവചിക്കപ്പെട്ട ഉണർവ്വിന് നമുക്ക് പങ്കാളികളാകുവാൻ കഴിയുകയില്ല. ഇപ്പോൾ തന്നെ നമുക്ക് ഓരോരുത്തർക്കും കാർത്താവേ അങ്ങ് യേഗ്യൻ എന്ന് ഏറ്റുപറയുകയും തുടർന്ന് നമ്മുടെ ജീവകാലത്ത് ഓരോ ദിവസവും മറക്കാതെ ഇത് ഏറ്റു പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യാം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എന്റെ ജീവിതത്തിൽ പ്രവർത്തിച്ച എല്ലാ നന്മയ്ക്കും നന്ദി. അങ്ങ് സർവ്വ മഹത്വത്തിനും യോഗ്യൻ എന്ന് ഓരോ ദിവസവും ഞാൻ ഏറ്റുപറഞ്ഞ് അങ്ങയെ മഹത്വപ്പെടുത്തുന്നു. ആമേൻ