“അചഞ്ചലമായ ഉറപ്പ്”
വചനം
സങ്കീർത്തനം 125 : 1
യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെയാകുന്നു.
നിരീക്ഷണം
രൂപകാലങ്കാരം ഉപയോഗിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു ദാവീദ് രാജാവ്. അദ്ദേഹം സങ്കീർത്തനം എഴുതുന്നത് നാഗരികതയുടെ കളിതൊട്ടിൽ എന്ന് അറിയപ്പെടുന്ന മധ്യപൂർവ്വദേശത്ത് വച്ചായിരുന്നു. ഈ സങ്കീർത്തനം എഴുതുന്ന കാലത്തുള്ളവർക്ക് സ്വാഭാവീകമായും ദാവീദ് പറഞ്ഞ ഈ പർവതത്തെക്കുറിച്ച് അറിയാമായിരുന്നു, ഇന്ന് നമ്മുടെ കാലത്തും “ഒരു കുന്നിൽ മുകളിലുള്ള നഗരം” എന്ന് വിളിക്കപ്പെടുന്ന സീയോൻ പർവതത്തെക്കുറിച്ച് നന്നായി അറിയാം. ദാവീദിന്റെ വാക്കുകളിൽ അതൊരു കോട്ടയായിരുന്നു. ദാവീദിന്റെ നഗരമായ യെരുശലേം അക്കാലത്ത് അചഞ്ചലമായി നിലനിന്നിരുന്നു. ഒരാളുടെ ദൈവത്തോടുള്ള ആശ്രയത്തെ ദാവീദ് സീയോൻ പർവതത്തോട് ഉപമിക്കുന്നു. സീയോൻ പർവതം ഒരിക്കലും കുലുങ്ങുകയില്ലെന്നും എന്നേക്കും നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഒരു വ്യക്തി കർത്താവിൽ ആശ്രയിച്ചാൽ അവൻ “അചഞ്ചലനായിരിക്കും” എന്നും വ്യക്തമാക്കുന്നു.
പ്രായോഗികം
യെരുശലേമിൽ സീയോൻ പർവതം ദാവീദ് രാജാവിന്റെ കാലത്തു മാത്രമല്ല ഇന്നും അതുപോലെ നിലനിൽക്കുന്നു എന്നത് ചരിത്ര സംഭവം ആണ്. ആകയാൽ നിങ്ങളും ഞാനും വിശ്വസിച്ചതും ഉറപ്പിച്ചതുമായ വിശ്വാസത്തിന് ഒരു മാറ്റവും വരില്ല എന്നത് സത്യമാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ പൂർണ്ണമായും നിരാശപ്പെടുത്തിയ അവസരങ്ങൾ നമുക്ക് ഓർക്കുവാൻ കഴിയും. ബിസ്സിനസ്സുകളിലെ പരാജയം, ജനങ്ങൾ നമ്മെ പരാജയപ്പെടുത്തിയത്, ഇടപാടുകളിലെ പരാജയം എന്നിവയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇവയെല്ലാത്തിലും ഒരു പരാജയത്തിന്റെ വസ്തുത അതിൽ തന്നെ ഒളിഞ്ഞ്കിടപ്പുണ്ട് അത് നാം പലപ്പോഴും ശ്രദ്ധിക്കാതെ പോകും, അപ്പോൾ നാം പരാജിതരാകും. എന്നാൽ യേശുവിൽ പൂർണ്ണമായും ആശ്രയിക്കുന്ന കാര്യമാണെങ്കിൽ അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ അവ പൂർത്തീകരിക്കപ്പെട്ടവ എന്ന് കാണുവാൻ കഴിയും. യേശുവാണ് നിങ്ങളുടെ വിശ്വാസത്തിന്റെ ആധാരമെങ്കിൽ നിങ്ങൾ ഒരുനാളും കുലുങ്ങിപ്പോകുവാൻ യേശു സമ്മതിക്കുകയില്ല, നിങ്ങൾ അചഞ്ചലരായിരിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയിൽ അചഞ്ചലമായി ആശ്രയിക്കുവാനും അതിൽ ഉറച്ചു നിൽക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ