Uncategorized

“അതിജീവിക്കുക”

വചനം

സദൃശ്യവാക്യം 1 : 23

എന്റെ ശാസനെക്കു തിരിഞ്ഞുകൊൾവിൻ; ഞാൻ എന്റെ മനസ്സു നിങ്ങൾക്കു പൊഴിച്ചു തരും; എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.

നിരീക്ഷണം

തന്റെ തിരുത്തലുകൾക്ക് വിധേയപ്പെട്ട് മാനസാന്തരത്തിലൂടെ നാം പ്രതികരിക്കണമെന്നും., ചിലപ്പോൾ അതിനുവേണ്ടി മരണം വരെ അനുഭവിക്കേണ്ടിവരുമെന്നും ശലോമോൻ രാജാവ് വ്യക്തമാക്കുന്നു. മറുവശത്ത്, ദൈവം നമുക്കെല്ലാവർക്കും സ്വതന്ത്ര ഇച്ഛാശക്തി നൽകിയിട്ടുണ്ട്, തെറ്റ് ചെയ്തുവെന്ന് മനസ്സിലാക്കുമ്പോൾ തൽക്ഷണം അനുതപിക്കുന്നതിനു പകരം നമ്മുടെ അവകാശങ്ങൾ മുറകെ പിടിക്കുവാൻ നാം ശ്രമിക്കും. ദാവീദ് രാജാവിനെപ്പോലെ, അനുതപിക്കുകയും.. അതിനെ അതിജീവിക്കുകയും ചെയ്യുന്നവർ തന്റെ അറിവിന്റെ സംഭരണി തുറക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു.

പ്രായേഗീകം

നാം കുറ്റക്കാരാണെന്ന് തെളിയിക്കപ്പെടുകയും അവരുടെ നിസ്സാരമായ “അവകാശങ്ങൾ” മുറുകെപ്പിടിക്കുകയും ചെയ്യുമ്പോൾ നാം അത്ഭുതപ്പെടാറുണ്ട്. തെറ്റാണെന്ന് സമ്മതിക്കുന്നതിനുപകരം, അവരെ കുറ്റവിമുക്തരാക്കുന്ന ഒരു ഉയർന്ന കോടതിയെ കണ്ടെത്തുവാൻ അവർ ആഗ്രഹിക്കുന്നു. സത്യം എന്തെന്നാൽ, നമ്മുടെ സ്നേഹനിധയായ സ്വർഗ്ഗസ്ഥനായ പിതാവിനോട് അനുതപിക്കുന്നതിലൂടെ മാത്രമേ യഥാർത്ഥ കുറ്റമുക്തി ലഭിക്കുകയുള്ളൂ. എന്നാൽ, വീണ്ടും, അവകാശങ്ങൾ എന്ന പ്രശ്നം ഉയർന്നുവരുന്നു. എന്നിട്ടും ഞാൻ അനാദരിക്കപ്പെട്ടുപോയി എന്നതുപോലുള്ള ചിന്തകൾ പ്രത്യക്ഷപ്പടാറുണ്ട്. വെല്ലുവിളി എന്തെന്നാൽ, തന്റെ അവകാശങ്ങൾ മുറികെ പിടിക്കുന്നയാൾക്ക് തന്നെയാണ് ദൈവത്തിന്റെ അറിവിന്റെ ഒഴുക്ക് ആവശ്യമുള്ളത്. എന്നിരുന്നാലും, ദൈവം പറയുന്നു, എന്റെ ശാസനയിൽ നിങ്ങൾ പശ്ചാതപിക്കുമ്പോൾ മാത്രമേ വിവരങ്ങളുടെ ഒഴുക്ക് തിരിച്ചുവരൂ. ആരെങ്കിലും താഴണം, എന്നാൽ അത് കർത്താവായിരിക്കില്ല എന്നത് സത്യമാണ്. അതിനെ അതിജീവിക്കുക, എന്നതാണ്ഏറ്റഴും നല്ലത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പാപത്തെക്കുറിച്ച് ബോധ്യം വരുമ്പേൾ എന്നതന്നെ താഴ്തി അനുതപിച്ച് അങ്ങുടെ അടുക്കലേയ്ക്ക് മടങ്ങി വരുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ