Uncategorized

“കാഴ്ചയാൽ അല്ല”

വചനം

2 കൊരിന്ത്യർ  5  :   7

കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നതു.

നിരീക്ഷണം

കൊരിന്ത്യർക്ക് എഴുതിയ പുസ്തകത്തിൽ നമ്മുടെ ഇന്ദ്രീയങ്ങളെ  അടിസ്ഥാനമാക്കിയല്ല നമ്മൾ പ്രവർത്തിക്കുന്നതെന്ന് അപ്പോസ്ഥലൻ നമ്മെ ഓർമ്മിപ്പിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മൾ കാഴചയിലൂടെയല്ല, വിശ്വാസത്തിലൂടെയാണ് ജീവിക്കുന്നത്. ചില ഇടങ്ങളിൽ യേശുവിനെ അനുഗമിക്കുന്നവരായ നാം കാഴ്ചയില്ലാത്തവരായി പ്രവർത്തിക്കണം.

പ്രായോഗീകം

ശരിക്കും അങ്ങനെ ജീവിക്കുവാൻ കഴിയുമോ?  എന്നാൽ വാസ്ഥവത്തിൽ നാം കാണുവാനും, സ്പർശിക്കുവാനും, കേൾക്കുവാനും, മണക്കുവാനും, രുചിക്കുവാനും കഴിയുന്ന കാര്യങ്ങളിൽ മാത്രം വിശ്വസിക്കുന്നുവെങ്കിൽ നാം മറ്റുള്ളവരിൽ നിന്നും വിത്യസ്ഥരല്ല. ദൈവം ആത്മാവാണെന്നും നാം അവനെ അത്മാവിലും സത്യത്തിലും ആരാധിക്കണമെന്നും വചനം നമ്മെ പഠിപ്പിക്കുന്നു.  നാം യേശുവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നുവെങ്കിൽ അത് വിശ്വാസത്തിലൂടെയാണ് ചെയ്യുന്നത്. എന്നാൽ മരത്തിനും കല്ലിനും നമ്മുടെ നിലവിളികേൾക്കുവാനോ കാണുവാനോ കഴിയുകയില്ല. അതിനാൽ പൂർണ്ണവിശ്വാസത്തോടെ യേശുവിനെ സമീപിക്കുവാൻ ഇടയാകണം. നിങ്ങളുടെ ഓരോ ദിവസവും കാഴ്ചയാലല്ല വിശ്വാസത്താൽ തന്നെ ആരംഭിക്കുമെന്ന് തീരുമാനിക്കുക. അങ്ങനെയെങ്കിൽ നിങ്ങൾ ഏത് ഇരുട്ടിന്റെ അവസ്ഥയിലൂടെ കടന്നുപോയാലും അതിലൂടെയും വെളിച്ചത്തിലേയ്ക്ക് നയിക്കുവാൻ ദൈവം ശക്തനാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

കാഴ്ചയാല്ല വിശ്വാസത്താൽ തന്നെ നല്ലെരു ക്രിസ്തീയ ജീവിതം നയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x