“അത്ഭുതങ്ങള്ക്കുളള കാരണം”
വചനം
ലുക്കോസ് 5 : 26
എല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്നു നാം അപൂർവ്വ കാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു.
നിരീക്ഷണം
പക്ഷവാദം പിടിപെട്ട സുഹൃത്തിനെ നാലുപേർ ചേർന്ന് മേൽക്കൂരപ്പൊളിച്ച് യേശുവിന്റെ അടുക്കൽ ഇറക്കുന്ന സംഭവമാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. യേശു ഉണ്ടായിരുന്ന വീട്ടിൽ ജനം തിങ്ങിനിറഞ്ഞിരിന്നു ആയതിനാൽ വാതിലിലുടെ അവർക്ക് അകത്തുകടക്കുവാൻ കഴിയുമായിരുന്നില്ല. കട്ടിലിന്റെ നാലുകോണിലും കയറുകൊണ്ട് കെട്ടി ആ പക്ഷവാദ രോഗിയെ യേശുവിന്റെ മുന്നിൽ ഇറക്കി. യേശു പക്ഷവാദ രോഗിയെ കണ്ടിട്ട് അവനോട് നിന്റെ പാപങ്ങള്‍ മോചിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു. പള്ളി പ്രമാണികള്‍ യേശുവിന്റെ വാക്കുകള്‍ കേട്ട് പ്രകോപിതരായി എങ്കിലും, യേശു പിന്നെയും ആ മനുഷ്യനോട് തന്റെ കിടക്ക എടുത്ത് നടക്കുവാൻ ആവശ്യപ്പെട്ടു. ഉടനെ ആ മനുഷ്യൻ എഴുന്നേറ്റ് തന്റെ കിടക്ക എടുത്ത് നടന്നു. അത്ഭുതം കണ്ട എല്ലാവരും വിസ്മയിച്ചു അവർ ദൈവത്തെ മഹത്വപ്പെടുത്തി.
പ്രായോഗീകം
ജനങ്ങളെ യേശുവിന്റെ അടുക്കലേയ്ക്ക് ആകർഷിക്കുവാൻ വേണ്ടി ദൈവം അത്ഭുതങ്ങള്‍ ചെയ്യുന്നുവെന്ന് ചിലർ ചിന്തിച്ചേക്കാം. അത് ഒരു പരിധിവരെ ശരിയും ആയിരിക്കാം. യേശുവിനെ അനുഗമിക്കുന്നവർ യേശുവിനെ ഉയർത്തിയാൽ ജനം യേശുവിലേയ്ക്ക് ആകർഷിക്കപ്പടുക തന്നെ ചെയ്യും (യോഹന്നാൻ 12:32). ദൈവം ഒരു വ്യക്തിയുടെ ജീവിതത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കുമ്പോള്‍ അത് കാണുന്ന ആ വ്യക്തിയുടെ സുഹൃത്ത് തന്റെ ജീവിതത്തിലും ഒരു ദൈവീക അത്ഭുതം പ്രതീക്ഷിക്കുവാൻ ഇടയാകും. യേശുക്രിസ്തുവിന്റെ ക്രൂശിലെ മരണവും ഉയർത്തെഴുന്നേൽപ്പും യേശുക്രിസ്തുവിന് സകലവും സാധ്യം എന്ന് നമ്മുക്ക് ഉറപ്പുനൽകുന്നു. പക്ഷവാദരോഗി കിടക്കയിൽ നിന്ന് എഴുന്നേറ്റ് നടന്നപ്പോള്‍ ജനങ്ങള്‍ ദൈവത്തെ സ്തുതിച്ചു. നാം സേവിക്കുന്ന ദൈവം പ്രപഞ്ചത്തിലെ ഒരേ ഒരു സത്യവും ജീവനുളളതുമായ ദൈവും, ഈ ദൈവത്തിന് കഴിയാത്തതായി ഒന്നുമില്ല എന്ന ഉറപ്പും നമുക്കുണ്ടായിരിക്കണം. ആയതിനാൽ പ്രീയ സുഹൃത്തേ, ദൈവത്തെക്കൂടാതെ ഉള്ള പരിശ്രമങ്ങള്‍ എല്ലാം ഒഴിവാക്കി ദൈവത്തെ സ്തുതിക്കുവാൻ തയ്യാറാവുക. ദൈവത്തെ സ്തുതിക്കുന്നവന്റെ ജീവിതത്തിൽ അത്ഭുതങ്ങള്‍ സംഭവിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിതത്തിൽ ഞാൻ ഒരു അത്ഭുതം ഇന്ന് പ്രതീക്ഷിക്കുന്നു. അത്ഭുതങ്ങളെ തുറക്കുന്ന താക്കോലായ സ്തുതി എന്റെ നാവിൽ നിന്നും ഉയർത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയെ നിരന്തരം സ്തുതിച്ച് അവിടുത്തെ അത്ഭുതങ്ങള്‍ ദിനവും കാണുവാൻ എന്നെ സഹായിക്കേമമേ. ആമേൻ