“അത്യാഗ്രഹികളായ രാക്ഷസന്മാരെ സൂക്ഷിക്കുക!”
വചനം
ലൂക്കോസ് 12 : 15
പിന്നെ അവരോടു: “സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊൾവിൻ; ഒരുത്തന്നു സമൃദ്ധിഉണ്ടായാലും അവന്റെ വസ്തുവകയല്ല അവന്റെ ജീവന്നു ആധാരമായിരിക്കുന്നതു” എന്നു പറഞ്ഞു.
നിരീക്ഷണം
ഭൗതീക നേട്ടങ്ങളീലൂടെയാണ് ഒരാളുടെ ജീവിതത്തെ അളക്കുന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നവർ എപ്പോഴും ഉണ്ടായിരിക്കുമെന്ന് യേശു തന്റെ അനുയായികൾക്ക് മുന്നറിയിപ്പ് നൽകിയതാണ് ഈ വേദഭാഗം. യേശു അവരെ അത്യാഗ്രഹികൾ എന്ന് വിളിക്കുന്നു. തന്റെ ധാന്യം സൂക്ഷിക്കുവാൻ കളപ്പുര വലുതാക്കിയ ധനീകന്റെ കഥ ഇതിനുപിന്നാലെ യേശു വിവരിക്കുന്നുണ്ട്. ആരെങ്കിലും സ്വന്തം കാര്യം മാത്രം നോക്കുകയും ദൈവരാജ്യ വ്യാപ്തിക്കായി ചിലവാക്കാതിരിക്കുകയും ചെയ്യുന്നത് യേശു ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല.
പ്രായോഗികം
അത്യാഗ്രഹം ഒരാളെ ഭീകര ജീവിയെപ്പോലെ പെരുമാറാൻ ഇടയാക്കും. കാരണം ഒരു വ്യക്തി കൂട്ടുന്ന സാമ്പത്തിക ശേഖരം ആണ് അവരുടെ വിജയത്തിന് ഏക കാരണം എന്ന് ആ വ്യക്തി ചിന്തിക്കുവാനിടയാകും. ഒരാൾ തന്റെ അഭിവൃദ്ധിയുടെ ഉറവിടം താൻ തന്നെയെന്ന് വിശ്വസിച്ചു കഴിഞ്ഞാൽ അവർ വിചിത്രരായ പെരുമാരും. അവർ സ്വയം അവരുടെ ദൈവമാകുന്ന വിചിത്രത നമുക്ക് ദർശിക്കുവാൻ കഴിയും. അതുമാത്രമല്ല അത്യാഗ്രഹികൾ ദൈവത്തിങ്കലേയക്ക് തിരിയുവാനും വളരെ പാടാണ്. കാരണം, സമ്പത്ത് ഉണ്ടാക്കുന്ന രീതികൾ കളയുവാൻ അവർ ഭയപ്പെടും. അതുകൊണ്ടാണ് യേശു തന്റെ പിന്നാലെ വന്നവരെ നോക്കി പറഞ്ഞത് അത്യാഗ്രഹികളായ ദ്രവ്യാഗ്രഹികളെ സൂക്ഷിച്ചു ഒഴിഞ്ഞിരിക്കുവീൻ എന്ന്.
പ്രാർത്ഥന
പ്രീയ യേശുവേ,
അത്യഗ്രഹം ഒരുക്കലും എനിക്ക് ഉണ്ടാകാതെ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ഉള്ളതിൽ തൃപ്തിപ്പെടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ