Uncategorized

“അദ്ധ്യക്ഷൻ ആരായിരിക്കണം”

വചനം

തീത്തൊസ് 1 : 6

മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം.

നിരീക്ഷണം

സഭയിലെ അദ്ധ്യക്ഷൻ എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് അപ്പോസ്തലനായ പൌലൊസ് ഈ വേദ ഭാഗത്തിൽ വിവരിച്ചിരിക്കുന്നു. അദ്ധ്യക്ഷൻ വിശിദ്ധിയുടെയും, അച്ചടക്കത്തിന്റെയും മാതൃക ആയിരിക്കണം എന്ന് ഉറപ്പിച്ചു പറയുന്നു. അദ്ധ്യക്ഷൻ ഏക ഭാര്യയുള്ളവനും ദീർനടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും, വിശ്വസ്തനും ആയിരിക്കേണമെന്ന് ദൈവ വചനം ഉറപ്പിച്ചു പറയുന്നു.  

പ്രായോഗീകം

ആധുനിക കാലത്ത് മുമ്പെങ്ങുമില്ലാത്തവിധം പുരുഷന്മാർ ആക്രമിക്കപ്പെടുന്നു. ജോലിയില്ലാത്ത പുരുഷന്മാർ കൂടുകയു അത് സമുഹത്തിൽ ചർച്ചയാകുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നാം ആയിരിക്കുന്നത്. ചില രാജ്യങ്ങളിൽ, തങ്ങളുടെ പുരുഷത്വം പുനഃസ്ഥാപിക്കുന്നതിനായി പരുഷന്മാർ യുദ്ധത്തിലേയ്ക്കും വിദ്വേഷത്തിലേയ്ക്കും മടങ്ങിപ്പോയ്ക്കൊണ്ടിരിക്കുന്നു. സഭയിൽ അദ്ധ്യക്ഷൻ പുരുഷത്വം കാണിക്കണമെന്ന് അപ്പോസ്തലനായ പൌലൊസ് ഉറപ്പിച്ചു പറയുന്നു. ബഹുമാന്യരായ അദ്ധ്യക്ഷന്മാരാൽ സഭ നയിക്കപ്പെടണം. എങ്കിൽ മാത്രമേ പുരുഷന്മാർക്ക് അദ്ധ്യക്ഷന്മാരെ മാതൃകയാക്കുവാൻ കഴിയൂ. ദൈവ സ്നേഹത്തിലും, പത്യോപദേശത്തിലും, വ്യക്തിപരമായ ശിക്ഷണത്തിലും മക്കളെ വളർത്തിയെടുക്കുന്നവരും ആയിരിക്കണം അദ്ധ്യക്ഷന്മാർ. അങ്ങനെയുള്ള അദ്ധ്യക്ഷന്മാരാണ് ബഹുമാനിക്കപ്പെടുന്നത്. സഭയിൽ മുൻകാലങ്ങളെക്കാള്‍ ദൈവ വചന പ്രകാരമുള്ള അദ്ധ്യക്ഷന്മാർ ഇപ്പോള്‍ ആവശ്യമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

സഭകളിൽ ദൈവ വചനപ്രകാരമുള്ള അദ്ധ്യക്ഷന്മാർ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു. അങ്ങനെയുള്ള അനേകരെ എഴുന്നേൽപ്പിക്കേണമേ. ആമേൻ