Uncategorized

“അനുഗ്രഹങ്ങളും സമൃദ്ധിയും വ്യവസ്ഥകളിൻ മേൽ”

വചനം

സങ്കീർത്തനം  128 : 1-2

യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ; നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും.

നിരീക്ഷണം

ഈ ദൈവ വചനത്തിൽ ദൈവത്തിന് നമ്മോടുള്ള ഒരു പ്രതിജ്ഞ നിറഞ്ഞിരിക്കുന്നതായി മനസ്സിലാക്കുവാൻ കഴിയും. എല്ലായിപ്പോഴും ദൈവത്തിന്റെ വാഗ്ദത്തങ്ങൾ വ്യവസ്ഥാപിതമാണ്. തിരുവെഴുത്തുകളിൽ ഉടനീളം കർത്താവ് തന്റെ ജനത്തോട് “നിങ്ങൾ ഇതു ചെയ്യുന്നുവെങ്കിൽ, ഞാൻ ഇതു ചെയ്യും” എന്ന് പറയുന്നത് നമുക്ക് വ്യക്തമാകുന്നു. ഈ കർത്താവ് അരുളിചെയ്യുന്നത് “നിങ്ങൾ എല്ലാ ദിവസവും പൂർണ്ണ ഹൃദയത്തോടെ എന്നെ ബഹുമാനിക്കുകയും എന്നെ പൂർണ്ണമായി അനുസരിക്കുകയും ചെയ്താൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യും” എന്നാണ്.

പ്രായോഗികം

തകർച്ചയ്ക്കുപകരം അനുഗ്രഹം ആഗ്രഹിക്കാത്ത ആരുണ്ട്? സഹായത്തിനായി യാചിക്കുന്നതിനു പകരം എല്ലാ ആവശ്യങ്ങളും നിറവേറപ്പെടണമെന്ന് ആഗ്രഹിക്കപ്പെടാത്തത് ആരാണ്? തന്റെ മക്കളെക്കുറുച്ച് ചിന്തയുള്ള ഒരു പിതാവും തന്റെ കുഞ്ഞുങ്ങൾ യാചകരായി തീരണമെന്നോ അവരുടെ മോശം തിരഞ്ഞെടുപ്പുമൂലം ജീവിതം തകരണമെന്നോ ചിത്തിക്കാറില്ല, ഒരിക്കലുമില്ല!! എന്നാൽ നമ്മുടെ ദൈവം തന്റെ മക്കളെ മനുഷ്യരായ നമ്മെക്കാൾ ഏറെ സ്നേഹിക്കുവാനും സഹായിക്കുവാനും ആഗ്രഹിക്കുന്നവനാണ് എന്നതാണ് സത്യം. ദൈവം നമ്മോട് അങ്ങനെ ചെയ്യണമെങ്കിൽ അതിന് വ്യവസ്ഥകൾ ഉണ്ട്. നാം അനുഗ്രഹിക്കപ്പെടുവാനും അഭിവൃദ്ധിപ്പെടുവാനും വേണ്ടി എല്ലാ ദിവസവും ദൈവത്തെ പൂർണ്ണമായി ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന വ്യവസ്ഥയിലുടെ സാധിക്കുന്നതാണ്. ആകയാൽ നമ്മുടെ അനുഗ്രഹവും സമൃദ്ധിയും നമ്മുടെ ഹൃദയത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവം എപ്പോഴും ചോദിക്കുന്നത് “നിങ്ങൾ എന്തു തിരഞ്ഞെടുക്കും”? എന്നതാണ്. നമ്മെ സംബന്ധിച്ച് എപ്പോഴും അനുഗ്രവും സമൃദ്ധിയും ആവശ്യമാണ് അതിന് ദൈവത്തിന്റെ വ്യവസ്ഥകളെ നാം പാലിക്കണം!!

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിൽ നിന്ന് അനുഗ്രഹങ്ങളെ പ്രപിക്കുവാനുള്ള വ്യവസ്ഥകൾ പാലിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x