Uncategorized

“അനുഗ്രഹിക്കപ്പെട്ടവർ”

വചനം

യാക്കോബ്  5 : 11

സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.

നിരീക്ഷണം

യേശുവിനോടൊപ്പം നടന്ന തന്റെ ശിഷ്യന്മാർ ദൈവത്തിൽ നിന്നുള്ള ആത്മീയ അനുഗ്രഹങ്ങളിൽ വിശ്വസിച്ചിരുന്നു എന്ന് അപ്പോസ്തലനായ യാക്കോബ് വളരെ വ്യക്തമായി എഴുതിയിരിക്കുന്നു. അസാധാരണമായ അനുഗ്രഹങ്ങളെ പ്രാപിച്ചവരായി അപ്പോസ്തലൻ എടുത്തുകാണിച്ച വ്യക്തികൾ കഠിനമായ പരീക്ഷണങ്ങളെ അതിജീവിച്ച് മുന്നേറിയവരെയാണ്. ഈ ലേഖനത്തിന്റെ തുടക്കത്തിൽ യാക്കോബ് വ്യക്തമാക്കുന്നത്, ഒരു വ്യക്തിയ്ക്ക് സ്ഥിരോത്സാഹം ജീവിത്തിൽ ഉണ്ടാകുമ്പോഴാണ് അവരിൽ ആത്മീയ പക്വതയും, പൂർണ്ണതയും ഈ ലോകത്തിലുള്ളതിനെ ഒക്കെ ബോധപൂർവ്വും വേണ്ട എന്നുവയ്ക്കുവാനും കഴിയുന്നത്. “എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ” (യാക്കോബ് 1:4).

പ്രായോഗികം

കഷ്ടപ്പാടുകളും പരീക്ഷണങ്ങളും കൂടി വരുമ്പോൾ അതിൽ നിലനിൽക്കുവാൻ കഴിയാതെ പിൻമാറിപ്പോകുന്ന വ്യക്തികളെയും കൂടാതെ വർഷങ്ങളായി ഇടയ്ക്കിടെ അല്ലെങ്കിൽ ഒന്നിച്ച് വലിയ പ്രതിസന്ധികളെലോ നികത്തുവാൻ കഴിയാത്ത നഷ്ടങ്ങളിലോ അകപ്പെട്ടുപോയവരും അഗ്നി പരിശോധനയിലൂടെ കടന്നുപോയതും കാരണം ക്രിസ്തീയ ജീവിതം തകർന്നുപോകുകയും പിൻമാറിപ്പോകുകയും ചെയ്തവരെയും നമുക്ക് ചുറ്റും കാണുവാൻ കഴിയും. മറുവശത്ത്, ആക്രമണത്തെ അതിജീവിച്ചവരും വളരെ കഷ്ടങ്ങളിലൂടെ കടന്നുപോകുകയും പരീക്ഷണങ്ങളിലുടെ കടന്നുപോയവരും എന്നാൽ അവരുടെ കഷ്ടങ്ങളിൽ അവർ യേശുവിനോട് കൂടുതൽ അടുക്കന്നവതായും നമുക്ക് കാണുവാൻ കഴിയും. അവരാണ് യഥാർത്ഥമായ യേശുക്രിസ്തുവിന്റെ ശിഷ്യന്മാരാർ. ഈ സുഹൃത്തുക്കൾ അവരുടെ കഷ്ടങ്ങളിൽ സഹിഷ്ണതപുലർത്തിയവരും അവരെ പരീക്ഷിച്ച എല്ലാ പരീക്ഷകളെയും മറികടന്ന് ഒരു ആത്മീയ പക്വതയും പൂർണ്ണതയും പ്രാപിച്ചവരും അവർ ഈ ലോകത്തിൽ ഒന്നും ഇല്ലാത്തവരെപ്പോലെ ബോധപൂർവ്വം സകലവും ഉപേക്ഷിച്ച് പരീക്ഷണങ്ങളെ സഹിച്ചവരുമാണ്. അങ്ങനെയുള്ളവരെയാണ് “അനുഗ്രഹീതർ അല്ലെങ്കിൽ ഭാഗ്യവാന്മാർ ” എന്ന് ദൈവ വചനം വിളിക്കുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ജീവിതത്തിൽ വരുന്ന പരീക്ഷണങ്ങളെ അതിജീവിച്ച് ഒരു പക്വതയുള്ള ക്രിസ്തീയജീവിതം നയിച്ച് അനുഗ്രഹിക്കപ്പെട്ടവനാകുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x