Uncategorized

“അനുഭവിച്ച കാര്യങ്ങൾ അനുകരിക്കുക”

വചനം

3 യോഹന്നാൻ 1 : 11

പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുതു; നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു; തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല.

നിരീക്ഷണം

നാം ദൈവത്തെ അനുഭവിച്ച് അറിഞ്ഞത് നമ്മുടെ ജീവിത്തിൽ അനുകരിക്കുന്നു എന്ന് അപ്പോസ്തലനായ യോഹന്നാൻ ഈ വചനത്തിലൂടെ വ്യക്തമാക്കുന്നു. ദൈവത്തെ കാണുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ദൈവത്തെ ജീവിത്തിൽ അനുഭവിച്ച് അറിയുക എന്നതാണ്.  ദൈവത്തെ ജീവിതത്തിൽ അനുഭവിച്ച് അറിഞ്ഞിട്ടുള്ളവർ നന്മ പ്രവർത്തിക്കും കൂടാതെ ദൈവത്തെ ജീവിത്തിൽ അനുഭവിച്ച് അറിഞ്ഞിട്ടില്ലെങ്കിൽ തിന്മയായിരിക്കും അവരുടെ പ്രവർത്തന രീതി.

പ്രായോഗികം

അനുഭവിച്ച കാര്യങ്ങൾ നാം അനുകരിക്കുന്നു എന്നതാണ് സത്യം. ദൈവത്തെ അറിയുക എന്നതിനർത്ഥം ദൈവത്തിന്റെ അത്ഭുതകരമായ നന്മ അനുഭവിച്ചറിഞ്ഞു എന്നും അതുകൊണ്ട് ഇപ്പോൾ എങ്ങനെ ജീവിക്കണമെന്നും അവനെ പ്രസാദിപ്പിക്കണം എന്നും അറിയാം എന്നുമാണ്. കർത്താവയ യേശുക്രിസ്തുവിനെ അനുഭവിച്ച് അറിയാത്തവർക്ക് നന്മ ചെയ്യുവാൻ അറിയില്ല എന്ന് മനസ്സിലാക്കുവാൻ കഴിയും. അങ്ങനെയുള്ളവർ അവരുടെ സ്വന്ത ഇഷ്ടപ്രകാരം ജീവിക്കുന്നു. യേശുക്രിസ്തുവിനെ ജീവിതത്തിൽ അനുഭവിച്ച് അറിയാത്തവർ സ്വാർത്ഥതയിലും പാപത്തിലും വേരൂന്നിയ ഈ ലോക സ്വഭാവത്തിന് അടിമായി മോശമായ ജീവിതം കാഴ്ചവയ്ക്കുന്നു. ആയതിനാൽ നമുക്ക് അറിയാവുന്ന എല്ലാവരോടും യേശുക്രിസ്തുവിനെക്കുറിച്ച് പരിജയപ്പെടുത്തുക എന്നതാണ് യേശുവിനെ അനുഭവിച്ച് അറിഞ്ഞവരുടെ ദൗത്യം. കാരണം നാം അനുഭവിക്കുകയും മനസ്സിലാക്കുകയും ചെയ്തത് നാം അനുകരിക്കണം.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ അുഭവിച്ചറിഞ്ഞ സത്യം മറ്റുള്ളവരിലേയ്ക്കും പകർന്നുകൊടുക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ