“അനുമാനിക്കുന്നതിന്റെ പ്രശ്നം”
വചനം
എസ്ഥേർ 6 : 6
ഹാമാൻ അകത്തു വന്നപ്പോൾ രാജാവു അവനോടു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു എന്തെല്ലാമാകുന്നു ചെയ്തുകൊടുക്കേണ്ടതു എന്നു ചോദിച്ചു. എന്നെയല്ലാതെ ആരെ രാജാവു അത്ര അധികം ബഹുമാനിപ്പാൻ ഇച്ഛിക്കും എന്നു ഹാമാൻ ഉള്ളുകൊണ്ടു വിചാരിച്ചു.
നിരീക്ഷണം
എസ്ഥേർ രാജ്ഞിയുടെ അമ്മാവനായ മൊർദ്ദേഖായിയെ ബഹുമാനിക്കുവാൻ അഹശ്വേരോശ്‌രാജാവ് ആഗ്രഹിച്ചു. തന്റെ രാജകീയ സഹായിയായ ഹാമാനോട് ഒരാളെ രാജാവ് യഥാർത്ഥത്തിൽ ബഹുമാനിക്കുവാൻ ഇച്ചിച്ചാൽ അത് എങ്ങനെ ചെയ്യണമെന്ന് ചോദിച്ചു. അത് താൻ തന്നെ ആയിരിക്കും എന്ന് ഹാമാൻ കരുതി ഉത്തരം പറഞ്ഞു.
പ്രായോഗീകം
അനുമാനിക്കുന്നതിലെ പ്രശ്നം എന്തെന്നാൽ, അതിന്റെ അവസാനം നാം വിഡ്ഢികളായി കണക്കാക്കപ്പെടും. മൊർദെഖായിക്കും യഹൂദാ ജനതയ്ക്കും വേണ്ടി ഹാമാൻ അതു ചെയ്തു. രാജാവിന്റെ സഹായി ആയിരുന്ന ഹാമാനെ (താൻ ഒരു യഹൂദനായതിനാൽ) വണങ്ങുവാൻ മൊർദെഖായി വിസമ്മതിച്ചു. രാജാവിന്റെ മുദ്രമോതിരം ധരിച്ചതിനാൽ ഹാമാന് തമ്മെക്കുറിച്ച് തന്നെ അമിതമായ ഒരു അഹങ്കാരം ഉണ്ടായി. സ്വയമായി ആരെങ്കിലും ഉന്നതഭാവം കാണിക്കുന്നെങ്കിൽ അത് വീഴ്ചയ്ക്ക് ഇടയായി തീരും. വർഷങ്ങൾക്ക് മുമ്പ് മോർദെഖായി തന്റെ ജീവനെ ശത്രുവിന്റെ കൈയ്യിൽ നിന്നും രക്ഷിച്ചുവെന്നും അതിന് താൻ ഒരിക്കലും പ്രതിഫലം നൽകിയിച്ചില്ല എന്നും അഹശ്വേരോശ്‌രാജാവ് കണ്ടെത്തി. അത്തരമൊരു വ്യക്തിയെ എങ്ങനെ മഹുമാനിക്കണമെന്ന് അറിയുവാൻ രാജാവായ അഹശ്വേരോശ് സഹായം അഭ്യർദ്ധിച്ചപ്പോൾ, രാജാവ് തന്നെയാണ് മനസ്സിൽ കണ്ടതെന്ന് ഹാമാൻ വിചാരിച്ചു. എന്നാൽ തനിക്കുപകരം രാജാവ് മോദെഖായിയെ ബഹുമാനിച്ചപ്പോൾ, തന്റെ ജീവൻ നഷ്ടമാകാൻ സമയമായി എന്ന ഹാമാന് മനസ്സിലായി. ആ രാത്രയിൽ തന്നെ ഏറ്റവും സ്നേഹിക്കുന്നു എന്ന പറഞ്ഞ രാജാവിനാൽ തന്നെ ഹാമാൻ കൊല്ലപ്പെട്ടു അതാണ്, അനുമാനിച്ചതിന് ലഭിച്ച പ്രതിഫലം.
പ്രാർത്ഥന
പ്രീയ യേശുവേ,
എനിക്കുതന്നെ ഉന്നതഭാവം ഉണ്ടാവാതെ സൂക്ഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ.
