“അനുസരിക്കുന്നതാണ് ദൈവം യഥാർത്ഥത്തിൽ ഇഷ്ടപ്പെടുന്നത്”
വചനം
1 ശമുവേൽ 15:22
ശമൂവേൽ പറഞ്ഞതു: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ?
നിരീക്ഷണം
അമാലേക്യരെ തോൽപ്പിച്ചതിനുശേഷം ശൗൽ രാജാവ് ദൈവത്തോട് അനുസരണക്കേട് കാണിച്ചു. യിസ്രായേലിന്റെ പുരോഹിതനും പ്രവാചകനുമായ ശമുവേൽ വഴി കർത്താവ് അവനോട് എല്ലാ ജീവജാലങ്ങളെയും നശിപ്പിക്കുവാൻ പറഞ്ഞിരുന്നു. എന്നിരുന്നാലും, ശൗൽ രാജാവായ ആഗാഗിനെയും ഏറ്റവും മികച്ച കന്നുകാലികളെയും ആടുകളെയും കൊല്ലാതെ ജീവനോടെ വച്ചു. ശമുവേൽ അവനെ കണ്ടപ്പോൾ അവൻ ചെയ്ത തെറ്റിനെ അവന് ബോധ്യപ്പെടുത്തികൊടുത്തു. അതിന് അവൻ യഹോവയ്ക്ക് യാഗമർപ്പിക്കുവാൻ എറ്റവും നല്ല കന്നുകാലികളെയും ആടുകളെയും ജീവോടെ ശേഷിപ്പിച്ചു എ ന്ന്പറഞ്ഞു. എന്നാൽ അതിന് ശമുവേൽ മറുപടി പറഞ്ഞത്, യഹോവ യാഗത്തെക്കാൾ അനുസരണമാണ് ആഗ്രഹിക്കുന്നത്.
പ്രായേഗീകം
ശൗൽ രാജാവിനെ ഒരു കൊച്ചുകുട്ടി ആയിരിക്കുമ്പോൾ തന്നെ അനുസരിക്കുവാൻ പഠപ്പിച്ചിരുന്നില്ല എന്ന് ഇതിൽ നമുക്ക് വ്യക്തമാകുന്നു. സർവ്വശക്തനായ ദൈവത്തോട് പരസ്യമായി അനുസരണക്കേട് കാണിച്ചത് ശൗലിന്റെ മത്സരബുദ്ധി പ്രടമാക്കുന്നു. മാത്രമല്ല, ഇത്രയധികം മികച്ച ഗുണങ്ങളുളള ഒരാൾക്ക് എങ്ങനെ ഇത്ര വിഡ്ഡിയാകുവാൻ കഴിയുമെന്ന ചോദ്യവും ഉയരുന്നു. മതപരമായ ആചാരങ്ങൾ ശരിയായി നടപ്പിലാക്കുവാൻ ഒരാൾ എത്ര തയ്യാറായാലും ഓർക്കുക, അതിനേക്കാൾ കൂടുതൽ അനുസരണം…അതാണ് ദൈവം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത്.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങേ എല്ലാത്തിലും അനുസരിക്കുവാനുള്ള കൃപ നൽകുമാറാകേണമേ. ആമേൻ