“അന്യായം സഹിക്കാത്തതു എന്ത്?”
വചനം
1 കൊരിന്ത്യർ 6:7
നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു?
നിരീക്ഷണം
കൊരിന്തിലെ സഭയക്കുവേണ്ടി എഴുതിയ ഈ അദ്ധ്യായത്തിൽ, വിശ്വാസികൾക്കിടയിലെ കേസുകൾ സംബന്ധിച്ച് എന്തു ചെയ്യണമെന്ന് അപ്പോസ്ഥലനായ പൗലോസ് പുതിയതായി രൂപം കൊണ്ട സഭയ്ക്ക് നിർദ്ദേശം നൽകുന്നു. അദ്ദേഹം പറഞ്ഞു, യേശുവിന്റെ അനുയായികൾ കോടതയിൽ പരസ്പരം കേസുകൾ കെുടക്കുന്നതിനു കാരണം നിങ്ങൾ ഇതിനോടകം തന്നെ തെറ്റിപോയതുകൊണ്ടാണ്. നിങ്ങൾക്ക് എന്തുകൊണ്ട് അന്യായം സഹിച്ചുകൂടാ?
പ്രായേഗീകം
നമുക്കും ചില ചോദ്യങ്ങൾ ചോദിക്കാമായരുന്നില്ലേ? യേശുവിനെ ചാട്ടവാറുകൊണ്ട് അടിക്കുന്നത് വിഹിതമായിരുന്നോ? യേശുവിന്റെ തലയിൽ മുൾക്കിരീടം വയ്ക്കുന്നത് ന്യായമായിരുന്നോ? യേശുവിന്റെ കൈകാലുകളിൽ ആണി തറയ്ക്കുന്നത് ന്യായമായിരുന്നോ? യേശുവിനെ ക്രൂശിച്ചത് ന്യായമായിരുന്നോ? ഈ നാലു ചോദ്യങ്ങൾക്കും ഒരിക്കലും അല്ല എന്നു തന്നെയാണ് ഉത്തരം. യേശുവിന്റെ ആ കഷ്ടപ്പെടുകളെ ഒഴിവാക്കമായിരുന്നില്ലേ? യേശുവിന് വേണമായിരുന്നു എങ്കിൽ ആയിരക്കണക്കിന് ദൂദന്മാരെ സഹായത്തിനായി വിളിക്കാമായിരുന്നില്ലേ? അതെ എന്നതാണ് അതിന് ഉത്തരം. എന്നാൽ യേശു ചോദിക്കുന്നത്, “എന്തുകൊണ്ട് അന്യായം സഹിച്ചുക്കൂടാ?” നമ്മുടെ കർത്താവും രക്ഷകനുമായവനോട് കാണിച്ച അന്യായമായ പെരുമാറ്റങ്ങൾ എല്ലാം തന്നെ മനുഷ്യവർഗ്ഗത്തിനു മുഴുവൻ നിത്യജീവനുള്ള അവസരത്തിന് വഴി ഒരുക്കുകയായിരുന്നു. യേശുവിന്റെ അനുയായികൾ തമ്മിലുളള പ്രശ്നങ്ങളും ഒരിക്കലും നന്നായി അവസാനിക്കുന്നില്ല. അവർ തമ്മിൽ അന്യായമായി പെരുമാറുമ്പോൾ ദൈവത്തിന് എപ്പോഴും തന്റെ അനുയായികളെക്കുറിച്ച് ഉയർന്ന ലക്ഷ്യമാണുള്ളത്, അതെന്തെന്നാൽ , അവർക്ക് എന്തുകൊണ്ട് അന്യായം സഹിച്ചുകൂടാ?
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് തരുന്ന കഷ്ടപ്പാടുകൾ സഹിക്കുവാനുള്ള വലീയ ദൈവ കൃപ എനിക്ക് നൽകുമാറാകേണമേ. ആമേൻ