Uncategorized

“അഭിഷിക്തരെ അനുസരിക്കുക”

വചനം

സങ്കീർത്തനം 105 : 15

എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.

നിരീക്ഷണം

ദൈവം തിരഞ്ഞെടുത്ത ആത്മീയ നേതാക്കളെ ദൈവം തന്നെ ഭരിക്കുകയും ശിക്ഷണം നൽകുകയും ചെയ്യണമെന്നത് ദൈവഹിതമാണ്.  തിരുവെഴുത്തിലുടനീളം, ദൈവം തന്നെ അനുഗമിക്കുന്നവരോട് പറയുന്നത്, നിങ്ങളെ നയിക്കുന്ന ആത്മീയ നേതൃത്വത്തെ അനുസരിക്കുകയും അവർക്കെതിരായി ഒന്നും ചെയ്യാതിരിക്കുകയും വേണം എന്നതാണ്.

പ്രായോഗികം

സങ്കീർത്തനങ്ങൾ എഴുതിയ ദാവീദ് രാജാവ് തന്നെ ദൈവീക നേതൃത്വത്തിന് വിധേയനായിരുന്നു.  താൻ യിസ്രായേലിന്റെ രാജാവായിരുന്നിട്ടും അന്നുണ്ടായിരുന്ന നാഥാൻ പ്രവാചകന്റെ വാക്കിന് താൻ കീഴ്പ്പെട്ടു.  നാം ഇന്ന് യേശുവിന്റെ അനുയായികൾ എന്ന നിലയിൽ നമ്മുടെ ആത്മിയ നേതാക്കളുടെ ശിക്ഷണം നമ്മുടെ കൈകളിലേയ്ക്ക് എടുക്കുവാൻ പാടില്ല. അങ്ങനെ നാം ചെയ്യുമ്പോൾ ദൈവത്തിന്റെ പൂർണ്ണ ഉപദേശം നമ്മോട് പറയുന്നതിൽ നിന്ന് നേതാക്കളെ ദൈവം തടയും. പ്രവാചകൻ നമ്മോട് എന്തു സംസാരിക്കണം എന്തു സംസാരിക്കണ്ടാ എന്ന് പറയുന്നതിനേക്കാൾ നാം എന്തു ചെയ്യണം എന്ന് ദൈവത്തിൽ നിന്ന് വ്യക്തമായ ഒരു വാക്ക് ലഭിക്കുന്നതാണ് ഏറ്റവും നല്ലത്. ഈ സാഹചര്യത്തിൽ നമ്മുടെ മേൽ ആക്കിവച്ചിരിക്കുന്ന അഭിഷിക്തരെ നാം അനുസരിക്കുകയാണ് വേണ്ടത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ ആത്മീക നേതാക്കളെ അനുസരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമെ. അങ്ങയുടെ ശബ്ദം എന്നെ അനുദിനം കേൾപ്പിക്കുമാറാകേണമെ. ആമേൻ