“അരകെട്ടിയും വിളക്ക് തെളിഞ്ഞും ഇരിക്കട്ടെ!”
വചനം
ലൂക്കോസ് 12 : 35
നിങ്ങളുടെ അരകെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ.
നിരീക്ഷണം
ഏതു സാഹചര്യത്തിലും ദൈവത്തെ സേവിക്കുവാൻ സദാ സന്നദ്ധരായിരിക്കണം എന്ന് യേശുക്രിസ്തു തന്റെ ശിഷ്യന്മാരെ ഓർപ്പിക്കുന്ന വചനം ആണ് ഇത്. നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിച്ചും കൊണ്ട് ദൈവത്തെ സേവിക്കുവാൻ എപ്പോഴും തയ്യാറായിരിക്കണം എന്ന് യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു.
പ്രായോഗികം
യേശുവിനെ സേവിക്കുവാൻ നാം എപ്പോഴും സന്നദ്ധരായിരിക്കണം. യുദ്ധത്തിനു നടുവിൽ പട്ടാളക്കാർ കുളിക്കുന്നതും പുതിയ വസ്ത്രം ധരിക്കുന്നതും കാണുവാൻ കഴിയുകയില്ല അതുപോലെ നാമും ഒരു യുദ്ധക്കളത്തിലാണ്. നമ്മുടെ ക്രിസ്തീയ ജീവിതം വിശുദ്ധിയോടെ കാത്തു സൂക്ഷിക്കന്നതിനും യേശുവിന്റെ സുവിശേഷം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനും നാം ഒരു പോരാട്ടത്തിന് തയ്യാറാകുന്നതു പോലെ സന്നദ്ധരായിരിക്കണം. യേശുക്രിസ്തു ഈ ഭൂമിയിൽ ആയിരുന്നപ്പോള്‍ ശിഷ്യന്മാരെ പ്രാത്സാഹിപ്പിച്ച മറ്റൊരു ശക്തമായ വെല്ലുവിളിയായരിന്നു സേവനത്തിന് തയ്യാറാകുക എന്നത്. ഏതു നിമിഷവും സേവനത്തിന് തയ്യാറായി നിൽക്കുന്ന സ്ത്രീപുരുഷന്മാരാലാണ് ദൈവരാജ്യത്തിന്റെ പ്രവർത്തി എപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. യേശുക്രിസ്തു ഇവിടെ പറയുകയാണ് നാം സന്നദ്ധരായിരിക്കുക മാത്രമല്ല നമ്മുടെ വിളക്ക് കത്തികൊണ്ടിരിക്കുകയും വേണം. കാരണം നമ്മുടെ പ്രവർത്തികള്‍ വെളിച്ചത്തിൽ ചെയ്യേണ്ടതാണ്. നാം വിശുദ്ധിയേടെ കർത്താവിനെ സേവിച്ചില്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ ഇരുട്ട് കടക്കുയും നാം ഇടറിപ്പോകുകയും ചെയ്യും. ജീവിതത്തിൽ ഇരുട്ടെന്ന പോലെയുള്ള കഷ്ടതകളുടെ വേളകളിൽ ഉറച്ച് നിൽക്കുവാൻ കഴിയണമെങ്കിൽ, വെളിച്ചത്തിൽ നമ്മുടെ കാലുകള്‍ ഉറപ്പിക്കുക. എന്നാൽ മാത്രമേ നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ വഴി പിഴക്കാതെ നിൽക്കുവാൻ സാധിക്കുകയുള്ളൂ . ഇന്ന് യേശുക്രിസ്തു താങ്കളെ ഓർമ്മിപ്പിക്കുന്നത് നിങ്ങളുടെ അരകെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ എന്നതാണ്.
പ്രാർത്ഥന
പ്രീയ യേശുവേ,
യുദ്ധ ദിവസത്തിൽ ഒരു സൈനീകൻ എത്രത്തോളം ജാഗ്രതയോടെ കാത്തിരിക്കുന്നുവോ അതുപോലെ അങ്ങേയ്ക്കു വേണ്ടി പ്രവർത്തിക്കുവാൻ എന്റെ അരകെട്ടിയും വിളക്ക് കത്തിച്ചും കൊണ്ട് ജാഗ്രതോടെ ഇരിക്കുന്നു. എന്റെ കാലുകള്‍ ഇടറാതെ അങ്ങയുടെ വേല ഉറപ്പോടെ ചെയ്തു തീർക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ