“അവനെ വിളക്കൂക”
വചനം
സങ്കീർത്തനം 120 : 1
എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളുകയും ചെയ്തു.
നിരീക്ഷണം
കഷ്ടകാലങ്ങളിൽ സഹായത്തിനായി ദൈവത്തോട് നിലവിളിക്കുന്ന കാര്യത്തിൽ സങ്കീർത്തനക്കാരൻ എപ്പോഴും ഒരുക്കമായിരുന്നു. അതിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല എന്ന് സങ്കീർത്തനങ്ങളഇൽ നിന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. അവൻ യേശുവിനെ വിളിച്ചപ്പോഴൊക്കെയും അവന് യേശു ഉത്തരം നൽകിയതായും നമുക്ക് കാണുവാൻ കഴിയും.
പ്രായോഗീകം
ഈ ഭുമിയിൽ എല്ലാ മനുഷ്യരും അഭിമുഖീകരിക്കുന്ന കാര്യങ്ങളാണ് കഷ്ടതയും പ്രശ്നങ്ങളും. കഷ്ടത ഒരാളെ പണിയുകയോ തകർക്കുകയോ ചെയ്യുന്നു. വാസ്ഥവത്തിൽ, പ്രശ്നങ്ങൾ വ്യക്തിപരമായ വളർച്ചയ്ക്ക് ആവശ്യമാണ്. ഒരു കുട്ടി നടക്കുവാൻ ശ്രമിക്കുമ്പോൾ വീഴുകയും സ്വയം മുറിവേൽക്കുകയും ചെയ്യുന്നു. എന്നാൽ വീണ്ടും എഴുന്നേൽക്കുകയും മുന്നോട്ട് പോകുവാൻ ശ്രമിക്കുകയും ചെയ്യും. ഒടുവിൽ വീഴാതെ നടക്കുവാൻ ശ്രമിക്കും, അത്രമാത്രം. അവൻ ഒടുവിൽ വീഴാതെ നടക്കുന്നത് നമുക്കെല്ലാവർക്കും ഒരു നിസ്സാരം പോലെ തോന്നും, പക്ഷേ നടക്കുവാനുള്ള കഴിവിന് മുമ്പാണ് അവന് വീഴേണ്ടി വന്നത്. നാം നേരിടുന്ന ഓരോ പ്രശ്നത്തിനും പരിഹാരം കാണുവാൻ നാം എന്തു ചെയ്യും? ഇതാണ് നമ്മുടെ മുമ്പിലെ ഒരു വെല്ലുവിളി. നിങ്ങളെ തന്നെ വ്യക്തമായി അറിയുവാൻ പ്രശ്നങ്ങൾ ആവശ്യമാണ്. വാസ്തവത്തിൽ ആ പ്രശ്നങ്ങൾ ദൈവത്താൽ അയക്കപ്പെട്ടതായും ചിന്തിക്കാം. ആ പ്രശ്നങ്ങൾ നാം ദൈവത്തെ ആഴമായി നിലവിളിക്കുന്നതിനാണെന്ന് സങ്കീർത്തനക്കാരന് അറിയാമായിരുന്നു. ആകയാൽ പ്രശ്നത്തിന്റെ നടുവിൽ ദൈവത്തെ വിളിക്കുക അവൻ അതിൽ നിന്ന് വിടുവിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
എന്റെ ജീവിത്തിൽ വന്ന ഓരോ പ്രശ്നത്തിന്റെയും നടുവിൽ അങ്ങ് ഇറങ്ങിവന്ന് വിടുവിച്ചതിനായ്നന്ദി. തുടർന്നും അങ്ങയെ വിളിച്ചപേക്ഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
