“അവർ നമ്മെ ഇഷ്ടപ്പെടുന്നില്ല”
വചനം
മത്തായി 10 : 16
ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.
നിരീക്ഷണം
യേശു തന്റെ ശിഷ്യന്മാർക്ക് നൽകിയ നിർദ്ദേശങ്ങൾ വ്യക്തമായി എഴുതിയിരിക്കുന്നത് മത്തായി സുവിശേഷം 10-ാം അധ്യായത്തിലാണ്. യേശു തന്റെ ശിഷ്യന്മാരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നും, അവരുടെ സന്ദേശം എന്തായിരിക്കണം എന്നും, സുവിശേഷ യാത്രയിൽ എന്തെല്ലാം കൊണ്ടു പോകണം, എന്തെല്ലാം കൊണ്ടുപോകരുത് എന്നും, അവർ എന്തെല്ലാം പ്രതീക്ഷിക്കണം എന്നുമെല്ലാം വ്യക്തമായി കർത്തവ് അവരോട് പറഞ്ഞു. അവസാനം ഒരു മുന്നറിയിപ്പും യേശു അവർക്ക് നൽകി “ഞാൻ നിങ്ങളെ ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ അയക്കുന്നു.”
പ്രായോഗികം
ഈ വേദഭാഗം അനുസരിച്ച് ഈ ലോകത്ത് രണ്ടുതരം ആളുകൾ ഉണ്ട്, യേശുവിന്റെ അനുയായികളായവരും അല്ലാത്തവരും. യേശുവിന്റെ അനുയായികളെ തിരുവെഴിത്തിൽ ആടുകളെന്നും, അല്ലാത്തവരെ ചെന്നായ്ക്കൾ എന്നും വിളിക്കുന്നു. ആകയാൽ നാം പറയുന്ന സുവിശേഷത്തിൽ ജനം പെട്ടെന്ന് വിശ്വസിക്കുകയില്ല എന്ന് മാത്രമല്ല ചെന്നായ്ക്കളെപോലെ ദൈവമക്കളോട് പെരുമാറുകയും ചെയ്യും. ആളുകൾ യേശുവിൽ വിശ്വസിക്കുമെന്ന പ്രതീക്ഷയിൽ ദൈവമക്കൾ അവരോട് സുവിശേഷം പ്രസംഗിക്കുകയും, അവരെ സ്നേഹിക്കുകയും ചെയ്യുന്നു. പക്ഷേ.. അങ്ങനെ ചെയ്യുന്നതുകൊണ്ട് അവർക്ക് ഞങ്ങളെ ഇഷ്ടമല്ല. കേവലം ദയ കാണിച്ചും, രാഷ്ട്രീയമായി ഇടപെട്ടും, കൃത്യനിഷ്ഠ കാണിച്ചും, സന്തോഷകരമായ മുഖഭാവം കാട്ടിയും ജനങ്ങളെ എങ്ങനെയെങ്കിലും യേശുവിൽ വിശ്വസിപ്പിക്കുവാൻ കഴിയുമെന്ന് ചില യേശിവിനെ അനുഗമിക്കുന്നവർക്ക് ധാരണയുണ്ട്. ചെന്നായ്ക്കൾക്ക് വിശക്കുന്നതുവരെ ഈ രീതികൾ ചിലപ്പോൾ വിജയിച്ചു എന്ന് വരാം. എന്നാൽ ചെന്നായക്ക്ളുടെ സ്വഭാവം മാറുന്ന സമയം വരും അപ്പോൾ അവർ ആടുകളെ തിന്നുകളയും. ആകയാൽ യേശുവിനെ അനുഗമിക്കുന്നവർ യേശുവിൽ ഉറച്ചു വിശ്വസിച്ചുകൊണ്ട് ചെന്നായ്ക്കളുടെ പ്രവർത്തികളെ മനസ്സിലാക്കി അവരോട് സുവിശേഷം പറയുവാൻ ശ്രമക്കണം.
പ്രാർത്ഥന
പ്രീയ യേശുവേ,
ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടിനെപ്പോല വിവേകത്തോടെ പ്രവർത്തിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ