Uncategorized

“അസാധ്യതകളെ സാധ്യമാക്കുക”

വചനം

ലൂക്കോസ് 18 :   27

അതിന്നു അവൻ: “മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു” എന്നു പറഞ്ഞു.

നിരീക്ഷണം

ഒരു ധനികനായ യുവഭരണാധികാരി യേശുവിന്റെ അടുക്കൽ വന്ന് രക്ഷ പ്രാപിക്കുവാൻ താൻ എന്തുചെയ്യണമെന്ന് ചോദിച്ചു. യേശു മറുപടിയായി പറഞ്ഞവാക്കുകൾ കേട്ട് ആ യുവാവ് തിരികെപ്പോയി. തനിക്കുള്ളത് ഉപേക്ഷിക്കുവാൻ അയാൾക്ക് മനസ്സില്ലായിരുന്നു. അപ്പോൾ യേശു പറഞ്ഞു മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്.

പ്രായോഗീകം

പലപ്പോഴും കർത്താവ് നമ്മോട് ചെയ്യുവാൻ ആവശ്യപ്പെടുന്നത് നാം വെറിക്കുന്ന കാര്യങ്ങൾ ആയിരിക്കും എന്നാൽ കാലക്രമേണ നമുക്ക് ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും നൽകുന്ന കാര്യം ആയിരിക്കും അത്. യേശുവിന്റെ അടുക്കൽ വന്ന യുവ ധനികൻ യേശുവിനെ ബഹുമാനിച്ചിരുന്നു, പക്ഷേ ശിഷ്യന്മാരെ ഒരു കൂട്ടം ദുഷ്ടന്മാരായിട്ടായിരിക്കും അദ്ദേഹം കണ്ടിരുന്നത്. സത്യം പറഞ്ഞാൽ അവർ യേശുവിനെപ്പോലെ ആകുവാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് അവനെ അനുഗമിക്കുവാൻ അവർ എല്ലാം ഉപേക്ഷിച്ച് യേശുവിനൊടൊപ്പം വന്നത്. കാലക്രമേണ, ശിഷ്യന്മാർ ലോകത്തിൽ തന്നെ പ്രശസ്ഥരായിതീർന്നു. മറുവശത്ത് ധനികനായ യുവ ഭരണാധികാരി പേരില്ലാതെ മരിച്ചു, അവന്റെ എല്ലാ സാധനങ്ങളും ഇപ്പോൾ നാശമായി തീർന്നു. യേശു അസാധ്യതകളിൽ നിന്ന് സാധ്യമാക്കുക എന്ന തന്റെ പ്രവൃത്തി ഇവിടെ പ്രവർത്തിച്ചത് നമുക്ക് മനസ്സിലാക്കുവാൻ കഴിയും.

പ്രാർത്ഥന

പ്രീയ യേശുവേ,

അസാധ്യങ്ങളെ സാധ്യമാക്കിതരുന്ന അങ്ങയുടെ കൃപയ്ക്കായി നന്ദി. അങ്ങ് പറയുന്നത് അതുപോലെ ചെയ്യുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x