“അഹങ്കരിക്കാതെ ദൈവത്തിൽ ആശ്രയിക്കുക”
വചനം
യെഹെസ്ക്കേൽ 28 : 5
നീ മഹാ ജ്ഞാനംകൊണ്ടു കച്ചവടത്താൽ ധനം വർദ്ധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗർവ്വിച്ചുമിരിക്കുന്നു.
നിരീക്ഷണം
എല്ലാവരും യഹോവയെ വിട്ടുമാറി ജീവിക്കുന്ന കാലഘട്ടത്തിലാണ് യെഹെസ്ക്കേൽ പ്രവാചകൻ ജീവിച്ചിരുന്നത്. ആകയാൽ യെഹെസ്ക്കേൽ പ്രവാചകന്റെ പ്രവചനം അന്ന് പ്രബലമായിരുന്ന എല്ലാ രാജ്യങ്ങളെയും സ്വാധീനിച്ചു. അവരിൽ ഒരാളായിരുന്നു സോർ രാജാവ് (ഇന്നതെ ലെബനോന്റെ ഒരു ഭാഗം) . മറ്റു രാജ്യങ്ങളുമായി വ്യാപാരം ചെയ്യുവാൻ തിനിക്ക് ഒരു വൈദഗ്ദ്ധ്യം ഉണ്ടായിരുന്നു (അത് ദൈവം നൽകിയതാണ്) എന്ന് യെഹെസ്ക്കേൽ പ്രവാചകൻ അവനെക്കുറിച്ച് ഫറഞ്ഞിരിക്കുന്നു. പക്ഷേ, അവന്റെ സമ്പത്തിന്റെ വളർച്ചയ്ക്കു കാരണം താനാണെന്നും, തനിക്കുള്ളതെല്ലാം സ്വന്തം കഴിവുകൊണ്ട് നേടിയതാണെന്നും ഉള്ള ചിന്തയും അവനെ ഭരിക്കുവാൻ തുടങ്ങി. അതുമൂലം അവന് അഹങ്കാരം തുടങ്ങി, അപ്പോൾ യഹോവ, യെഹെസ്ക്കേൽ പ്രവാചകനോട് അവന്റെ നാശത്തെക്കുറിച്ച് പ്രവചിക്കുവാൻ കല്പിച്ചു.
പ്രായോഗികം
എളിമയിൽ തുടങ്ങുകയും കാലക്രമേണ ദൈവദത്തമായ കഴിവുകൾകൊണ്ട് ഉന്നതിപ്രാപിക്കുമ്പോൾ അഹങ്കാരം ഉണ്ടായി നശിക്കുകയും ചെയ്യുന്ന വ്യക്തികളെ നമുക്ക് ചുറ്റും കാണുവാൻ കഴിയും. പണം ഒരുപാട് ലഭിക്കുമ്പോൾ അഴിമതിയലേയക്ക് കടക്കുന്നതും കാണാം. തിരുവചനം ഇപ്രകാരം പറയുന്നു “ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു” (1തിമൊഥെ. 6:10). പണം എപ്പോഴും ജനത്തെ അഹങ്കാരത്തിലേയക്കും അശുദ്ധിയിലേയ്ക്കും നയിക്കും. ചരിത്രത്തിലേയക്ക് തിരുഞ്ഞുനോക്കിയാൽ പണത്തിനായ് ആർത്തിക്കൂട്ടിയ അനേകർ നശിച്ചതായി വ്യക്തമാകും. എന്നാലും, ഇന്നും ജനങ്ങൾ പണത്തിനോടുള്ള ആർത്തിയ്ക്ക് ഒരു കുറവും വരിത്തുന്നില്ല എന്നത് ആശ്ചര്യം തന്നെ. ഒരു വ്യക്തിയ്ക്ക് ദൈവത്തെയും മാമോനെയും (പണത്തെയും) ഒരു പോലെ സേവിക്കുവാൻ കഴിയുകയില്ല എന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (മത്ത.6:24). ആകയാൽ ഈ ലോകത്തോടുകൂടി നശിക്കാതിരിക്കുവാൻ നമുക്ക് ദൈവത്തെ ആത്മാർത്ഥതയോടെ സ്നേഹിക്കുവാനും സേവിക്കുവാനും തയ്യാറാവാം, അതാണ് ഏതു മനുഷ്യനും വേണ്ടിയത്.
പ്രാർത്ഥന
പ്രീയ യേശുവേ,
പണത്തെയോ ഈ ലോകത്തെയോ അല്ല അങ്ങയെ മാത്രം സേവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ