Uncategorized

“അഹങ്കാരം ആപത്ത്”

വചനം

യെഹെസ്ക്കേൽ 28 : 5

നീ മഹാ ജ്ഞാനംകൊണ്ടു കച്ചവടത്താൽ ധനം വർദ്ധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗർവ്വിച്ചുമിരിക്കുന്നു.

നിരീക്ഷണം

ഈ വചനത്തിൽ യഹോവയായ ദൈവം പ്രതികൂലമായിരുന്ന സോരിലെ രാജാവ് യഥാർത്ഥത്തിൽ തൂബാൽ എന്ന ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന് അന്താരാഷ്ട്ര വ്യാപാരത്തിൽ ധാരാളം വൈദഗ്ധ്യങ്ങൾ ഉണ്ടായിരുന്നു, അത് അദ്ദേഹത്തെ അഭിമാനത്താൽ മതിമറന്ന് അഹങ്കാരത്തിൽ ജീവിക്കുവാൻ ഇടയാക്കി.

പ്രായോഗികം

അഹങ്കാരത്തെ നിയന്ത്രിക്കുവാൻ പരാജയപ്പെടുന്ന ആധുനീക ലോകത്തിൽ വസിക്കുന്ന ഏതൊരു വ്യക്തിയെയും ഇത് പ്രതിനിധാനം ചെയ്യുന്നു. അഹങ്കാരം എന്നത് ഏതൊരു മനുഷ്യന്റെയും പരാജയത്തിന്റെ അത്യന്തീക ഘടകം ആണ്. തന്റെ വിജയം സ്വന്തം പ്രവർത്തിയുടെ ഫലമാണെന്ന് വിശ്വസിക്കുന്ന ഏതൊരാളും വ്യക്തിപരമായ താഴ്ചയിലാണ്. കർത്താവായ യേശുക്രിസ്തുവന് അഹങ്കാരം ഒരിക്കലും ഇഷ്ടമല്ല. മനുഷ്യരായ നാം എല്ലാവരും നമ്മിൽ ഉയർന്നുവരുന്ന അഹങ്കാരത്തോട് പോരാടുകയും ദിവസവും അതിനെതിരായി പ്രാർത്ഥിക്കുന്നവരും ആയിരിക്കണം. നാം മറ്റുള്ളവരിലേയ്ക്ക് ഒരു വിരൽ ചൂണ്ടുമ്പോൾ  അടുത്ത നാലു വിരൽ നമ്മിലേയ്ക്ക് ചൂണ്ടുന്നു. ആകയാൽ നാം ആരും തൂബാൽ എന്ന വ്യക്തിയെപ്പോലെ അഹങ്കാരിയാകുവാൻ ആഗ്രഹിക്കരുത്. തന്നെത്താൻ താഴ്ത്തുന്നവനെല്ലാം ഉയർത്തപ്പെടും തന്നെത്താൻ ഉയർത്തുന്നവനെല്ലാം താഴ്ത്തപ്പെടും എന്ന ദൈവ വചനം നമ്മുടെ മുന്നിലുള്ളതുകൊണ്ട് താഴ്മയോടെ നടക്കുവാൻ ശ്രമിക്കാം.

പ്രാർത്ഥന

പ്രീയ യേശുവേ,

ഓരോദിവസവും അങ്ങയുടെ മുഖത്തേയ്ക്ക് നോക്കി ജീവിക്കുവാനും എന്നെതന്നെ താഴ്ത്തി അങ്ങയുടെ മുഖത്തെ അന്വേഷിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ