“അഹങ്കാരികളെ അനുഗ്രഹീതർ എന്ന് വിളിക്കുന്നവർ”
വചനം
മലാഖി 3 : 15
ആകയാൽ ഞങ്ങൾ അഹങ്കാരികളെ ഭാഗ്യവാന്മാർ എന്നു പറയുന്നു; ദുഷ്‌പ്രവൃത്തിക്കാർ അഭ്യുദയം പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവർ ശിക്ഷ ഒഴിഞ്ഞുപോകുന്നു എന്നു നിങ്ങൾ പറയുന്നു.
നിരീക്ഷണം
പഴയ നിയമത്തിലെ അവസാന പ്രവചന പുസ്തകമാണ് മലാഖി. യോഹന്നാൻ സ്നാപകൻ ജനിച്ച് കർത്താവിന് വഴി ഒരുക്കുന്നതിന് മുമ്പ് 400 വർഷത്തെ ഒരു ഇരുണ്ട കാലഘട്ടം ഉണ്ടായിരുന്നു. ഈ പ്രവചനത്തിന്റെ അവസാനത്തിൽ പ്രവാചകൻ ഇപ്രകാരം വിവരിക്കുന്നു, നിങ്ങൾ ഒരു അഹങ്കാരി ആണെങ്കിൽ നിങ്ങളെ അനുഗ്രഹീതൻ അല്ലെങ്കിൽ സന്തുഷ്ടൻ എന്ന് വിളിക്കുന്നു. ദുഷ്ടന്മാർ ഏറ്റവും അഭിവൃദ്ധിപ്രാപിക്കുന്നു. ദൈവത്തോട് മത്സരിക്കുന്നവർ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതായി തോന്നുന്നു!
പ്രായോഗികം
ചരിത്രം നമ്മെ എന്താണ് പഠിപ്പിക്കുന്നത്? ചരിത്രത്തിന് ആവർത്തന പ്രവണതയുണ്ടെന്ന് ചരിത്രം പഠിക്കുന്ന സത്യസന്ധനായ ഒരാൾക്ക് പറയുവാൻ കഴിയും. എന്നാൽ മറുവശത്ത്, ഒരു വിഡ്ഢി ഇപ്രകാരം ഉത്തരം നൽകും ചരിത്രം നമ്മെ ചരിത്രം പഠിപ്പിച്ചു എന്ന്. മറ്റൊരു വിധിത്തിൽ പറഞ്ഞാൽ നൂറ്റാണ്ടുകളായി മനുഷ്യർ ദൈവത്തോട് മത്സരിച്ചു, ദൈവത്താൽ ശിക്ഷിക്കപ്പെട്ടു, ദൈവത്തിന്റെ മുമ്പാകെ അനുതപിച്ചു, ദൈവം വീണ്ടും മനുഷ്യരാശിയെ അനുഗ്രഹിച്ചു. ഇങ്ങനെയുള്ള ആവർത്തന പ്രവർത്തി നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ചരിത്രത്തിൽ സംഭവിച്ചത് ഇനിയും അങ്ങനെ സംഭവിക്കയില്ലാ എന്ന് വിഡ്ഢികൾ പറയും. മനുഷ്യത്വം ഉയർന്ന തലത്തിലുള്ള ധാരണയിലേക്കും ജ്ഞാനത്തിലേയ്ക്കും ഉയർന്നു എന്നതിനാൽ മിക്കപേരും മലാഖി പ്രവാചകന്റെ കാലത്ത് വിഡ്ഢികളെ അഭിനന്ദിക്കുന്നു! ശരിക്കും ഇന്നും അതിന് വലീയ മാറ്റമൊന്നും വന്നിട്ടില്ല. മലാഖിയുടെ കാലഘട്ടത്തിൽ അവർ അഹങ്കാരികളെ ഭാഗ്യവാന്മാർ എന്ന് വിളിച്ചു, എന്നാൽ ഇന്ന് നാം അവരെ പ്രബുദ്ധർ എന്ന് വിളിക്കുന്നു. അങ്ങനെ വിളിക്കുന്നവരെ വിഡ്ഢി എന്ന് വിളിക്കുവാൻ കഴിയുമോ? തീർച്ചയയും ചരിത്രം ആവർത്തിക്കും, ദൈവം നീതിമാൻ ആണ് അവൻ നീതിയെ ഇഷ്ടപ്പെടുന്നു ആകയാൽ നമുക്ക് ദൈവത്തിന്റെ വചനം അനുസരിക്കുവാൻ തയ്യാറാകാം.
പ്രാർത്ഥന
പ്രീയ യേശുവേ,
ദൈവത്തോട് മത്സരിക്കുന്നവർ അതിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയില്ല, ആകയാൽ അങ്ങയോട് ചേർന്നിരുന്ന് അങ്ങേയ്ക്കുവേണ്ടി ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ