“ആതിഥ്യമര്യാദ”
വചനം
1 പത്രോസ് 4 : 9
പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസൽക്കാരം ആചരിപ്പിൻ.
നിരീക്ഷണം
ഏഷ്യാമൈനറിലുള്ള ക്രിസ്തീയ വിശ്വാസികൾക്കായി പത്രോസ് അപ്പോസ്ഥലൻ എഴുതിയ ലേഖനമാണിത്. എന്നാൽ ഇത് എല്ലാ കാലത്തുമുള്ള യേശുവിനെ അനുഗമിക്കുന്ന വിശ്വാസികൾക്കുവേണ്ടിയും കൂടി ഉള്ളതാണ്. ഈ ലേഖനം എഴുന്നത് ക്രിസ്തു മതത്തിന്റെ ആദ്യഘട്ടത്തിന്റെ ആരംഭത്തിലാണ് ആകയാൽ അന്ന് ഇതിനെക്കുറിച്ചുള്ള യഥാർത്ഥ പഠിപ്പിക്കലുകൾ ആവശ്യമായിരുന്നു. എല്ലായ്പ്പോഴും ആതിഥ്യമര്യാദ ഉള്ളവരായിരിക്കുവാനും അതിനെക്കുറിച്ച് ഒരിക്കലും വിഷമിക്കാതിരിക്കുവാനും അപ്പോസ്ഥലൻ എല്ലായിടത്തുമുള്ള ക്രിസ്ത്യാനികൾക്ക് എഴുതിയിരിക്കുന്നു.
പ്രായോഗീകം
പിറുപിറുക്കരുത് എന്നതല്ലാതെ ഈ നിർദ്ദേശത്തിന് മറ്റ് ഉദ്ദേശങ്ങളൊന്നും ഇല്ല. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, എല്ലാ യേശുവിനെ അനുഗമിക്കുന്നവരും അതിഥിസൽക്കാരം ആചരിപ്പാൻ വിളിക്കപ്പെട്ടിരിക്കുന്നു. ആകയാൽ നാം നമ്മുടെ വീടികളിൽ അഥിതികളെ സ്വീകരിക്കുന്നത് തുടരേണ്ടതാണ്. അത് നമ്മുടെ കുഞ്ഞുങ്ങളും കണ്ടു പഠിക്കും. അവരും അത് തുടരുമ്പോൾ ഇതാണ് ക്രിസ്തീയ അനുഭവമെന്ന് മറ്റുള്ളവരും തിരിച്ചറിയുവാൻ ഇടയാകും. ആകയാൽ അതിഥിസൽക്കാരം ആചരിപ്പിൻ നമുക്ക് ഉത്സാഹിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
മറ്റുള്ളവരെ വീട്ടിൽ സ്വീകരിക്കുന്നതും അവരെ പരിചരിക്കുന്നതും തുടരുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ