“ആത്മാവിനാൽ നയിക്കപ്പെടുന്നത്”
വചനം
ഗലാത്യർ 5:18
ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.
നിരീക്ഷണം
പഴയ നിയമ യഹൂദ നിയമത്തിൽ താഴ്ത്തി വയ്ക്കുന്നതിനു പകരം പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നു എന്നതിനുള്ള പൗലോസിന്റെ വാദമാണ് മുഴുവൻ ഗലാത്യ ലേഖന പുസ്തകവും. മത നിയമത്തിന്റെ ഭാരത്തിൽ നിന്ന് പുറത്തുകടക്കാനുള്ള ഏക മാർഗ്ഗം ആത്മാവിനാൽ നയിക്കപ്പെടുക എന്നതാണ് എന്ന് അദ്ദേഹം ഇവിടെ പറഞ്ഞു.
പ്രായേഗീകം
ആത്മാവിനാൽ നയിക്കപ്പെടുക എന്നതിനെക്കുറിച്ച് പതിവായി ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്. നാം ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന കുടുംബത്തിലാണ് ജീവിക്കുന്നതെങ്കിൽ നമുക്ക് എപ്പോഴും ഇത് കേൾക്കുവാൻ കഴിയും ഏതെങ്കിലും സ്ഥലത്ത് നാം പോകുവാൻ തീരുമാനിക്കകയോ അല്ലെങ്കിൽ എന്തെങ്കിലും പറയുവാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ ഇതിനെക്കുറിച്ച് ദൈവം എന്തു പറയുന്നു എന്ന് കൂടെ അറിഞ്ഞിട്ട് ചെയ്യുവാൻ പറയും. നാം വീട്ടിൽനിന്ന് പുറത്തുപോകുമ്പോൾ നമ്മുടെ പിതാവേ മാതാവോ ഒന്നിെക്കുറിച്ചും വിഷമിക്കണ്ട ദൈവാത്മാവ് നിന്നെ നയിക്കും എന്ന് പറയുന്നത് നമുക്ക് കേൾക്കാം. ആകയാൽ ഇവിടെ വിശദ്ധ പൗലോസ് എന്താണ് പറയുന്നതെന്ന് നമുക്ക് മനസ്സിലകാകുവാൻ കഴിയും. നമുക്ക് ഓരോ ദിവസവും മുന്നോട്ട് പോകുവാൻ ഒരിക്കലും നമ്മുടെ മതത്തെ ആശ്രയിക്കേണ്ട ആവശ്യമില്ല. പകരം നാം നമ്മുടെ ദൈനംദിന ജീവിതത്തിൽ ദൈവാത്മാവിന്റെ പ്രവർത്തനത്തിലൂടെയും പ്രേരണയിലും ആശ്രയിച്ച് നടന്നാൽ മതി. അങ്ങനെ നാം ജീവിക്കുമ്പോൾ നമ്മുടെ മുന്നിൽ വരുന്ന പ്രലാഭനങ്ങളെ അതിജീവിക്കുവാൻ നമുക്ക് കഴിയും. ദൈവാത്മാവിന്റെ ചെറിയ ശബ്ദം നമ്മെ കേൾപ്പിച്ച് നേരായ വഴിയിൽ നമ്മെ നടത്തുവാൻ ഇടയാകും. ആത്മാവ് കൂടെ ഇരുന്ന് നാം പോകേണ്ടുന്ന വഴി ഉപദേശിച്ചു തരും. അങ്ങനെ ജീവിക്കുന്ന ഒരു വ്യക്തിക്ക് ആത്മാവിനാലാണ് താൻ നയിക്കപ്പെടുന്നതെന്ന് പറയുവാൻ കഴിയും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ ആത്മാവിനാൽ എന്നെ അനുദിനം വഴനടത്തുന്നതിനായി നന്ദി. തുടർന്നും ആത്മ നിയോഗത്താൽ ജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ