“ആത്മാവും ശരീരവും വിശുദ്ധമായിരിക്കണം”
വചനം
1 കൊരിന്ത്യർ 6 : 20
അകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.
നിരീക്ഷണം
ലൈംഗിക അധാർമികതയുടെ പ്രലോഭനത്തിനെതിരെ പോരാടേണ്ട ആവശ്യകതയെക്കുറിച്ച് വിശ്വാസികളോട് അപ്പോസ്തലനായ പൌലോസ് ഇവിടെ എഴുതിയിരിക്കുന്നു. നമ്മെ വിലയ്ക്കുവാങ്ങേണ്ടതിന് യേശുക്രിസ്തുവിന് കൊടുക്കേണ്ടി വന്ന വില തന്റെ ജീവൻ ആയിരുന്നു. ആതുകൊണ്ട് നമ്മുടെ ശരീരം കൊണ്ടും ദൈവത്തെ ബഹുമാനിക്കണം എന്ന് ഇവിടെ ഉറപ്പിച്ചു പറയുന്നു.
പ്രായോഗികം
ഈ അധ്യയത്തിന്റെ ഭൂരിഭാഗവും ലൈംഗിക അധാർമികതയുമായി ബന്ധപ്പെട്ടതാണ്. എങ്കിലും നമ്മുടെ ശരീരം കൊണ്ട് ദൈവത്തെ ബഹുമാനിച്ചാൽ നമുക്ക് ആരോഗ്യവും ഉണ്ടാകും എന്നതാണ് സത്യം. ആരോഗ്യം നമ്മിൽ തന്നെയുണ്ട് അത് നിലനിർത്തണമെങ്കിൽ നാം തന്നെ നമ്മുടെ ജീവിത രീതികളെ നിയന്ത്രിക്കണം. നമ്മുടെ ഭക്ഷണ ശീലങ്ങള്‍ ഭയാനകവും ശരീര ഭാരം നിയന്ത്രണാതീതവുമാണെങ്കിൽ അതുകൊണ്ട് നമുക്ക് എങ്ങനെ ദൈവത്തെ സ്തുതിക്കുവാൻ കഴിയും. അധാർമികതെയ്ക്കെതിരെ നാം പ്രസംഗിക്കുന്നു എന്നാൽ അതിനെക്കാള്‍ ഭയാനകമായ അത്യാഗ്രഹത്തെക്കുറിച്ച് നാം മൗനം പാലീക്കുന്നു. ആയതുകൊണ്ട് നാം ധാർമ്മീകമായി വിശുദ്ധ ജീവിതം നയിക്കും എന്ന് മാത്രമല്ല ആരോഗ്യപരമായും നന്നായിരിക്കുകയും ഒരു നല്ല ക്രിസ്തീയ ജീവിതം നയിക്കുകയും ചെയ്യും എന്ന് നാം തീരുമാനിക്കുകയും വേണം. നമ്മുടെ ശരീരത്തിലേയ്ക്ക് എന്താണ് പോകുന്നതെന്നും എത്രയാണ് പോകുന്നതെന്നും നാം നീരക്ഷിക്കും 1 കൊരിന്ത്യർ 9:27ൽ പറഞ്ഞിരിക്കുന്നതു പോലെ നമ്മുടെ ശരീരത്തെ നിയന്ത്രണത്തിലാക്കുവാൻ നല്ല ദൈനംദിന ആരോഗ്യകരമായ വ്യായാമവും നാം ചെയ്യേണ്ടതാണ്. ധാർമ്മീകമായും ശാരീരികമായും വിശ്വാസി രൂപപ്പെടുമ്പോള്‍ നമ്മെക്കുറിച്ച് പറയുവാൻ കഴിയുന്ന ഏറ്റവും മികച്ച പദമാണ് ദൈവമക്കള്‍.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് എന്നെ വിലയ്ക്കുവാങ്ങിയതിനായി നന്ദി. എന്റെ ആത്മാവും ശരീരവും വിശുദ്ധിയോടെ ആയിരിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ