Uncategorized

“ആത്മീയ പരിശോധന എപ്പോഴും ആവശ്യമാണ്”

വചനം

2 കൊരിന്ത്യർ 13:5

നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‍വിൻ.

നിരീക്ഷണം

കൊരിന്ത്യാ സഭയ്ക്ക് എഴുതിയ രണ്ടാമത്തെയും അവസാനത്തെയും കത്താണ് ഈ ലോഖനം. അവർക്കു വേണ്ടി ഈ ലോകത്തിലെ ആരും മരിച്ചില്ല എന്നും അത് യേശുക്രിസ്തുമാത്രമാണെന്നും ആകയാൽ അവർക്ക് ആശ്രയിക്കുവാൻ കഴിയുന്ന ഒരേയൊരു വ്യക്തി യേശുക്രിസ്തു തന്നെയാണെന്നും പൗലോസ് അപ്പോസ്ഥലൻ അവരെ ഓർമ്മിപ്പിക്കുന്നു. അതിനാൽ, കഴിയുന്നത്ര തവണ, അവർ ക്രിസ്തുവിലുള്ള തങ്ങളുടെ ജീവിതത്തെ പുനർമൂല്യനിർണയം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്ന് നിങ്ങളെതന്നെ പരിശോധിക്കുവീൻ എന്ന് അവരെ പ്രബോധിപ്പിക്കുന്നു. ഒരു ആത്മീയ പരിശോധന എപ്പോഴും വിശ്വാസികളായ നമുക്കോരോരുത്തർക്കും ആവശ്യമാണെന്നാണ് ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു.

പ്രായേഗീകം

നമ്മുടെ കർത്താവും രക്ഷിതാവുമായ ദൈവം മനുഷ്യരായ നമ്മെ ഒരു യന്ത്രമനുഷ്യരായിട്ടല്ല സൃഷ്ടിച്ചത്. മനുഷ്യരായ നാം ദൈനംദിന ജീവിത്തിന്റെ എല്ലാ മണിക്കൂറും മിനിറ്റു തോറും തീരുമാനങ്ങൾ എടുക്കേണ്ടവരായിട്ടാണ് സൃഷ്ടിച്ചത്. ജീവിതം ഒരു ഒഴികൊണ്ടിരിക്കുന്ന നദിപോലെയാണ്. ആകയാൽ നമ്മുടെ ആത്മീയ അവസ്ഥയെക്കുറിച്ച് നിരന്തരമായി വ്യക്തിപരമായി പരിശോധിച്ചില്ലെങ്കിൽ നമ്മുടെ ജഡവും ഈ ലോകത്തിന്റെ ആഗ്രഹങ്ങളും ആധിപത്യം സ്ഥാപിക്കുവാൻ തുടങ്ങും. നമ്മുടെ ജീവിതത്തെ വിശ്വാസത്തിലും, പ്രാർത്ഥനയിലും ദൈവ വചനത്തിലും ഭക്തിയോടെ ദൈനംദിനം പടുത്തുയർത്തപ്പെടേണ്ട ഒന്നാണ്. സമാനമായ വിശ്വാസ അനുഭവമുള്ള ആളികളിമായി സമയം ചിലവഴിക്കുന്നതിലൂടെയും നാം വിശ്വാസത്തിൽ വളരുകയും, പതുക്കെ എന്നാൽ തീർച്ചയായും യേശുവിൽ നിലനിൽക്കുവാനും ഇടയാകും. യേശുവിനൊപ്പം ജീവിക്കുവാൻ വളരെ ആഗ്രഹത്തോടെ ഇറങ്ങിത്തിരിച്ച പലരും പലകാരണങ്ങളാൽ ക്രിസ്തുവിലുള്ള വിശ്വാസജീവിതം വെറുമൊരു ലളിതമായ ഏറ്റുപറച്ചിൽ മാത്രമാണെന്ന് കരുതി. എന്നാൽ അധികം താമസിയാതെ അവർ വിശ്വാസ വാചകം ഏറ്റു പറയുന്നതിന് മുമ്പ് ചെയ്തു വന്ന പാപത്തിലേയക്ക് വഴുതി വീഴുകയും വിശ്വാസത്തിൽ നിന്ന് പൂർണ്ണമായും മാറുകയും ചെയ്യുന്നത് നമുക്ക് കാണുവാൻ കഴിയും. എപ്പോഴും നാം നമ്മുടെ ആത്മീയ ജീവീത്തിന് ഒരു നിയന്ത്രണം വയ്ക്കുന്നില്ലെങ്കിൽ ആർക്കും നമ്മെ നിയന്ത്രക്കുവാൻ കഴിയുകയില്ല. അത് വ്യക്തികൾക്കോ, നാം ചെയ്യുന്ന ജോലിക്കോ, വ്യക്തിപരമായ സ്വപ്നങ്ങൾക്കോ, യോശുവിന്പോലുമോ ഇല്ല. ആകയാൽ നാം പൂർണ്ണമായും യേശുവിനെ അനുഗമിക്കുന്ന വ്യക്തിയാണെങ്കിൽ സ്വയം അവരരവരെതന്നെ പരീക്ഷിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഒന്നും ഇല്ല, കാരണം വിശ്വാസ ജീവിതം എപ്പോഴും ഒരു ആത്മീയ പരിശോധനയുടെ മാത്രം അന്ത്യം വരെ കാത്തു സൂക്ഷിക്കേണ്ട ഒന്നാണ്. .

പ്രാർത്ഥന

പ്രീയ യേശുവേ,

ദാവീദ് രാജാവ് പ്രാർതഥിച്ചതുപോലെ യഹോവേ എന്നെ ശേധന ചെയ്ത് എന്നിൽ വല്ല ദർമാർഗ്ഗവും ഉണ്ടോ എന്ന് നോക്കേണമേ, എന്നെ തന്നെ വിശ്വാസത്തിൽ സൂക്ഷിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x