Uncategorized

“ലക്ഷ്യം എപ്പോഴും സ്നേഹമാണ്”

വചനം

1 തിമൊഥൊയോസ് 1 : 5

ആജ്ഞയുടെ ഉദ്ദേശമോ: ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിർവ്യാജവിശ്വാസം എന്നിവയാൽ ഉളവാകുന്ന സ്നേഹം തന്നേ.

നിരീക്ഷണം

ഈ ഭാഗത്തിന്റെ പശ്ചാത്തലം, ചില വ്യാജ ഉപദേഷ്ടാക്കൾ എഫൊസോസിൽ വച്ച് പൗലോസ് നൽകിയ ഉപദേശത്തിന് വിപരീതമായ ഉപദേശങ്ങൾ നൽകി എന്നതാണ്. അവിടെ തന്റെ ശിഷ്യനായിരുന്ന തിമോത്തിയോസിനോട് ശക്തനായിരിക്കുവാനും, സത്യം അറിയിക്കുവാനും പൗലോസ് ഓർമ്മിപ്പിച്ചു. ലക്ഷ്യം എപ്പോഴും സ്നേഹമായിരിക്കണം എന്നും അദ്ദേഹം തിമോത്തിയോസിനോട് അറിയിച്ചു.

പ്രായേഗീകം

നീതിയിലേക്കുള്ള ആഹ്വാനം എപ്പോഴും കഠിനമാണ്, കാരണം അത് സമൂഹത്തിന്റെ പ്രവർത്തന രീതിക്ക് എതിരാണ്. ജീവിത്തിലേക്ക് നയിക്കുന്ന സുവിശേഷം അറിയിക്കുന്നയാൾ അവർ പ്രസംഗിക്കുന്ന കാര്യങ്ങൾ പരിശീലിക്കുന്ന ഒരു വ്യക്തി ആയിരിക്കണം. അവരുടെ ജീവിതശൈലിയിൽ ശുദ്ധമായ ഹൃദയം, നല്ല മനസ്സാക്ഷി, ആത്മാർത്ഥമായ വിശ്വാസം, എന്നിവ ഉണ്ടായിരിക്കണം. ഈ ശക്തമായ ഗുണങ്ങളെല്ലാം യഥാർത്ഥ സ്നേഹത്താൽ ഊട്ടിയുറപ്പിക്കപ്പെടുന്നു. യഥാർത്ഥ സ്നേഹം ദൈവത്തോടും മനുഷ്യരോടും ഉണ്ടായിരിക്കണം. അതാണ് എല്ലായിപ്പോഴും മഹത്തായ കൽപ്പന.. ദൈവത്തെ സ്നേഹിക്കുക അതുപോലെ മനുഷ്യരെയും..നമ്മുടെ ക്രിസ്തീയ വിശ്വാസം എന്നത് ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹത്തിൽ നിന്നും ഊരിതിരിയുന്നതാണ്. അത് പ്രസംഗിക്കുവാനും പഠിപ്പിക്കുവാനും വിശുദ്ധ ജീവിതം നയിക്കുവാനും നമ്മെ പ്രാപ്തരാക്കുന്നതാണ് ക്രിസ്തീയ ജീവിതം. ഈ ലോകത്തിന്റെ അന്ധകാരത്താൽ നിറയപ്പെട്ട് നികൃഷ്ടമായ പെരുമാറ്റം ഒരു ജീവിത ശൈലിയാക്കി പ്രവർത്തിക്കുവാൻ സാത്താൻ തന്നെ ആളുകളെ പ്രാപ്തരാക്കുന്നത് നാം കാണുന്നു. എല്ലാ ദൈവ വിശ്വാസികളോടും പറയുവാനുള്ളത്, നിങ്ങൾ വിശ്വസിച്ച കാര്യങ്ങൾ മുറുകെപിടിക്കുകയും ഓർമ്മിക്കുകയും ചെയ്യുക എന്നതാണ്, ക്രിസ്ത്യാനികളുടെ ആത്യന്തീക ലക്ഷ്യം എപ്പോഴും സ്നേഹമായിരിക്കണം.

പ്രാർത്ഥന

പ്രീയ യേശുവേ,

സ്നേഹത്തിലൂടെ എല്ലാം ചെയ്യുവാനും ക്രിസ്തീയ വിശ്വാസം മുറുകെപ്പിടിക്കുവാനും കൃപ നൽകുമാറാകേണമേ. ആമേൻ