Uncategorized

“ആദ്യം നാമല്ല”

വചനം

യോഹന്നാൻ  15  :   18

ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ അതു നിങ്ങൾക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിൻ.

നിരീക്ഷണം

തന്റെ ക്രൂശീകരണത്തിന് തൊട്ടുമുമ്പ്, യേശു തന്റെ ശിഷ്യന്മാരോട് സംസാരിക്കുമ്പോൾ, താൻ പോയതിനുശേഷം തന്റെ അനുയായികൾ എന്ന നിലയിൽ അവർക്ക് എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് വ്യക്തമാക്കിക്കൊടുത്തു. ഭാവിയിൽ അവർ സഹിക്കേണ്ടിവരുന്ന പീഡനത്തെക്കുറിച്ച് യേശു അവർക്ക് മുന്നറിയിപ്പ് നൽകി. അതിൽ യേശു ഊന്നിപ്പറഞ്ഞ കാര്യങ്ങളിൽ ഒന്ന് തന്റെ ശിഷ്യന്മാർ മറ്റുള്ളവരാൽ വെറുക്കപ്പെടുകയും ുപദ്രവം അനുഭഴിക്കണ്ടി വരുകയും ചെയ്യും എന്നതാണ്. അങ്ങനെ നിങ്ങളെ വെറുക്കമ്പോൾ അവർ ആദ്യം യേശുവിനെ വെറുക്കുകയും ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്തു എന്ന കാര്യം ഓർക്കുക, എന്ന് പറഞ്ഞ് അവരെ ധൈര്യപ്പെടുത്തി.

പ്രായോഗീകം

തീർച്ചയായും യേശുവിനെ അനുഗമിക്കുന്ന അനേകർക്കും മറ്റുള്ളവരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമ്മർദ്ദവും ഉപദ്രവും അനുഭവിക്കേണ്ടിവരുന്നുണ്ട്. നേരിടുന്ന പ്രശ്നങ്ങളും ഉപദ്രവങ്ങളും അവർ ക്രിസ്ത്യാനികളായതുകൊണ്ട് മാത്രമാണ്. യേശുവിന്റെ വചനം അതുപോലെ അനുസരിക്കുന്ന ഒരു ക്രിസ്ത്യാനി എന്താണ് ചെയ്യുന്നത്? സാധാരണയായി അവർ യഥാർത്ഥ സ്നേഹമെന്ന വചനത്തിന്റെ അടിസ്ഥാനത്തിലാണ് ജീവിക്കുന്നത്. അവർ ദൈവം നൽകിയിരിക്കുന്ന നിയമം ദിവസവും അനുസരിക്കുവാൻ തയ്യാറാകുന്നു, ഒരു തലത്തിലും വഞ്ചനയ്ക്ക് വഴങ്ങാൻ അവൻ വിസമ്മതിക്കുന്നു. കാലക്രമേണ, ഇത് അവരുടെ കൂട്ടാളികൾക്ക് ഒരു ഭീഷണിയായി മാറുന്നു. നാം സമൂഹത്തിന്റെ ഇഷ്ടപ്രകാരം ജീവിക്കാതെ വരുമ്പോൾ നാം അവർക്ക് ശത്രക്കളായി മാറുന്നു എന്നതാണ് സത്യം. ഒരു ക്രിസ്ത്യാനിയായി ഈ ജീ ലോകത്തിൽ ജീവിക്കുക എന്നത് അപകടസാധ്യത കൂടുതൽ ആണെന്ന് ഓരോ ദിവസവും നാം കാണുന്നുണ്ട്. ഇപ്പോൾ നിരന്തരം ക്രിസ്ത്യാനകൾക്കെതിരായുള്ള ക്രൂരത കൂടി വരുകയാണ്. മത്രമല്ല മറ്റുള്ളവർക്ക് ക്രിസ്ത്യാനികളെ വെറുപ്പാണ്. എന്നാൽ നാം ഓർക്കുക, നാം അല്ല ആദ്യം ഈ അവസ്ഥയിലൂടെ കടന്നുപോയത്, നമ്മുടെ കർത്തവായ യേശുക്രിസ്തുവാണ്. അങ്ങനെയെങ്കിൽ നമ്മുടെ അരുമനാഥനെ വെറുക്കുകയും ഉപദ്രവിക്കുകയും ചെയ്തവർ നമ്മെയും വെറുക്കുകയും ഉപദ്രവിക്കുകയും ചെയ്യും എന്ന കാര്യം ആദ്യം തന്നെ കർത്താവ് നമ്മെ ഓർമ്മിച്ചിരിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ മുന്നിൽ വരുന്ന എതൊരു കഷ്ടത്തെയും അതിജീവിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. അങ്ങ് ആദ്യം ഇതിലൂടെ കടന്നുപോയി എന്ന വാസ്ഥവം ഞാൻ അറിയുന്നു. ആകയാൽ എല്ലാത്തെയും മറികടക്കുവാനുള്ള കൃപ നൽകുമാറാകേണമേ.ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x