“ആരംഭത്തെക്കാള്‍ അവസാനം നന്നായിരിക്കണം!”
വചനം
1 ശമുവേൽ 13 : 1
ശൌൽ രാജാവായപ്പോൾ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവൻ യിസ്രായേലിൽ രണ്ടു സംവത്സരം വാണു.
നിരീക്ഷണം
യിസ്രായേലിന്റെ ആദ്യത്തെ രാജാവായിരുന്നു ശൌൽ. യിസ്രായേലിന് ഒരു രാജാവ് ഉണ്ടാകണമെന്ന് ദൈവം ആഗ്രഹിച്ചിരിന്നില്ല. ഞങ്ങള്‍ക്ക് ഒരു രാജാവിനെ വേണം എന്നുള്ള യിസ്രായേലിന്റെ അപേക്ഷ കേട്ട് ദൈവം അനുതപിച്ചു. ശൌലിന്റെ മുപ്പതാമത്തെ വയസ്സിൽ ദൈവീക വാഗ്ദത്തത്തോടുകൂടി താൽ രാജാവായി എന്നാൽ നാല്‍പ്പത്തിരണ്ടു വർഷത്തിനുശേഷം അദ്ദേഹം ആത്മഹത്യ ചെയ്തു എന്ന് വചനം വ്യക്തമാക്കുന്നു.
പ്രായോഗികം
ശൌൽ ഒരു നല്ല രാജാവായിരുന്നു എന്ന് ഒരു വ്യക്തി പോലും പറയുന്നില്ല അങ്ങനെ ഓർക്കുന്നും ഇല്ല. അദ്ദേഹം ചില മഹത്തായ കാര്യങ്ങള്‍ ചെയ്തു, അവൻ ഒരു കാലത്ത് വീരനായിരുന്നു, പക്ഷേ അവന്റെ ഒരു വീരത്വവും അവസാനം വരെ നിന്നില്ല. അവന്റെ രക്തബന്ധത്തിൽ നിന്നും ആദ്യത്തെയും അവസാനത്തെയും ഏക രാജാവ് അവൻ മാത്രം ആയി അവസാനിച്ചു. എന്തുകൊണ്ട്? യഹോവയോടുള്ള മത്സരവും അനുസരണകേടും നിമിത്തം അവന് തന്റെ സ്ഥാനം നഷ്ടപ്പെട്ടു. യിസ്രായേലിന്റെ ഒന്നാമത്തെ രാജാവായ ശൌൽ തന്നെ രാജാക്കന്മാരിൽ ഒന്നാമതായി ആത്മഹത്യചെയ്യേണ്ടിയും വന്നു. എല്ലാ മനുഷ്യർക്ക് ദൈവം അവസരങ്ങള്‍ നൽകും, എന്നാൽ അത് ദർശനത്തോടും നന്ദിയോടും ഉപയോഗിച്ചില്ലെങ്കിൽ, അവരുടെ അന്ത്യം ഭയാനകമായിരിക്കും. നന്നായി ആരംഭിക്കുന്നത് ഒരു അനുഗ്രഹമാണ് എന്നാൽ അത് നന്നായി തന്നെ പൂർത്തീകരിക്കുന്നത് അതിലും നല്ലതാണ്. അങ്ങനെ ചെയ്യുന്നവരെ ലോകം എന്നും ഓർക്കുകയും അവർക്ക് ദൈത്തിൽ നിന്ന് പ്രതിഫലം ലഭിക്കുകയും ചെയ്യും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയിൽ ആശ്രയിച്ചുകൊണ്ട് ആരംഭിച്ച എന്റെ ക്രിസ്തീയ ജീവിതം നന്നായി തന്നെ പൂർത്തീകരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ