Uncategorized

“ആരംഭവും അവസാനവും ആയവൻ”

വചനം

വെളിപ്പാട് 11 : 17

സർവ്വശക്തിയുള്ള കർത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു.

നിരീക്ഷണം

രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് യേശുവിന്റെ ശിഷ്യനായ യോഹന്നാൻ അപ്പോസ്തലൻ ഇനി സംഭവിപ്പാനുള്ളതന്റെ ഒരു ദർശനം പത്മോസ് ദ്വീപിൽ വച്ച് കാണുകയായിരുന്നു. 24 മൂപ്പന്മാർ തങ്ങളുടെ കിരീടങ്ങളെ താഴെ ഇട്ട് സർവ്വശക്തിയുള്ള കർത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ നിന്നെ സ്തുതിക്കുന്നു എന്ന് പറഞ്ഞ് ദൈവത്തെ നമസ്ക്കരിച്ചു.

പ്രായോഗികം

ദർശനം കണ്ട യോഹന്നാൻ വിവരണാതീതനായ ദൈവത്തെ എങ്ങനെ വിവരിക്കണം എന്ന് അറിയാതെ അതിശയിക്കുകയായിരുന്നു. വെളിപ്പാട് പുസ്തകത്തിൽ മൂപ്പന്മാർക്ക് കർത്താവായ യേശുക്രിസ്തു അവിടെ സന്നിഹിതനാണെന്നും അവൻ എല്ലായിപ്പോഴും ഉണ്ടായിരുന്നവനാണെന്നും മാത്രമേ പറയുവാൻ കഴിഞ്ഞുള്ളൂ. ഇത്തരത്തിൽ സംസാരിക്കുന്നത് തികച്ചും വിഡ്ഢിത്തമാണെന്ന് യേശുവിനെക്കുറിച്ച് അറിയാത്തവർ ചിന്തിക്കും. കാരണം നമ്മുടെ ദൈവത്തിന് ആരംഭവും അവസാനവും ഇല്ല. എന്നാൽ എപ്പോഴും ദൈവം നമ്മോടുകുടെ ഉണ്ട് എന്ന വിശ്വാസമാണ് നമ്മെ ഓരോദിവസവും മുന്നോട്ട് നയിക്കുന്നത്. നമ്മുടെ ജീവിത്തിൽ നേരിടുന്നപ്രതിസന്ധികൾ അവസാനിക്കാത്തതും മറികടക്കാനാവാത്തതും ആണെന്ന് നമുക്ക് തോന്നിയാലും നമ്മുടെ മഹാദൈവത്തിന്റെ നിയന്ത്രത്തിലാണ് നമ്മുടെ ജീവിതം എന്ന് ഉറപ്പുള്ളതുകൊണ്ട് നാം ഭയപ്പെടുകയില്ല. കാരണം  നമ്മമുടെ ദൈവം ഇരിക്കുന്നവനും ഇരുന്നവനുമായി മഹാശക്തി ധരിച്ചു എന്നേയ്ക്കും വാഴുന്നവനുമാണ്.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് ആരംഭവും അവസാനവും ഇല്ലാതെ എന്നേയ്ക്കും വസിക്കുന്നു എന്ന് മനസ്സിലാക്കിയ സ്വഗ്ഗത്തിലെ മുപ്പന്മാർ മുട്ടുകുത്തി അങ്ങയെ നമസ്ക്കരിച്ചതുപോലെ ഞാനും അങ്ങയുടെ സന്നിധിയിൽ എന്നെത്തന്നെ സമർപ്പിച്ച് അങ്ങയെ ആരാധിക്കുന്നു. ആമേൻ