Uncategorized

“ആരംഭിക്കുന്നത് അവസാനിപ്പിക്കുക”

വചനം

യോഹന്നാൻ 13 : 1

പെസഹപെരുനാളിന്നു മുമ്പെ താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു.

നിരീക്ഷണം

യേശുക്രിസ്തുവിന്റെ ഈ ലോകത്തിലെ ശിശ്രൂഷയ്ക്കിടയിൽ താൻ വിളിച്ചു ചേർക്കപ്പെട്ട തന്റെ ശിഷ്യന്മാർ തന്നോടൊപ്പം അവസാനത്തോളം ഉണ്ടായിരുന്നു എന്നതാണ് വാസ്ഥവം. മാത്രമല്ല ഭൂമിയിലെ തന്റെ ശിശ്രൂഷയുടെ അവസാനം വരെ യേശു അവരെ സ്നേഹിച്ചു എന്ന് തന്റെ പ്രീയ ശിഷ്യനായ യോഹന്നാൻ ഇവിടെ വെളിപ്പെടുത്തുന്നു.

പ്രായോഗികം

നാം ഈ ഭുമിയിൽ ആയിരിക്കുമ്പോൾ ചെയ്യേണ്ട ഒരു കാര്യ നാം എന്ത് ആരംഭിക്കുന്നുവോ അത് പൂർത്തീകരിക്കണം എന്നതാണ്. യേശുക്രിസ്തു താൻ വിളിച്ച് ചേർക്കപ്പെട്ടവരെ ആദ്യം സ്നേഹിച്ചിട്ട് അതിൽ നിന്നും പിൻമാറി എന്ന് അല്ല ഇവിടെ കാണുന്നത്. നമ്മിൽ മക്കപേരും ഒരാളെ കണ്ടുമുട്ടുമ്പോൾ ആദ്യം അവരെ നന്നായി സ്നേഹിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യും എന്നാൽ കുറച്ചുകാലം കഴിയുമ്പോൾ അവ കുറഞ്ഞു കുറഞ്ഞു വരികയും ആ ചങ്ങാത്തം അവസാനിക്കുകയും ചെയ്യും. അവസാനം വരെ തുടരുന്ന സൗഹൃദങ്ങൾ നിങ്ങൾക്ക് എത്രയെണ്ണം ഉണ്ട്? എന്നാൽ യേശു അത് കൃത്യമായി ചെയ്തു. തന്റെ ശിഷ്യന്മാരുടെ എല്ലാ കുറവുകളോടും കൂടെ തന്റെ ജീവാവസാനം വരെ അവരെ സ്നേഹിച്ചു. യേശുക്രിസ്തുവിന്റെ സ്നേഹം ശരിക്കും ഒരു സൗഹൃദം മാത്രമല്ലായിരുന്നു അത് വളരെ ആഴമുള്ളതായിരുന്നു. അവസാനം വരെ ഉപാധികളില്ലാതെ അവരെ താൻ സ്നേഹിച്ചു. ഇന്ന് യേശുക്രിസ്തു നമ്മോട് പറയുന്നതും അതു തന്നയാണ്. നാം സ്നേഹിക്കുവാൻ തുടങ്ങിയെങ്കിൽ അത് പൂർത്തീകരിക്കുക അവസാനം വരെ സ്നേഹിക്കുക.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ ആരംഭിക്കുന്നതിനെ പൂർത്തീകരിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ