“ആരെന്നാണ് അവർ കരുതിയത്?”
വചനം
ലുക്കോസ് 6 : 11
അവരോ ഭ്രാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മിൽ ആലോചന കഴിച്ചു.
നിരീക്ഷണം
യേശുവിന്റെ ശുശ്രൂഷയുടെ തുടക്കത്തിൽ ഉണ്ടായ ഒരു സംഭവം ആണ് ഇവിടെ വിവരിക്കുന്നത്. ഈ അവസരത്തിൽ യേശു തന്റെ ശിഷ്യന്മാരെ ഔദ്യോഗികമായി തിരഞ്ഞെടുത്തിട്ടില്ല. പരീശന്മാരുടെയും ശാസ്ത്രിമാരുടെയും മുന്നിൽ യേശു വലംകൈ വരണ്ടുള്ളോരു മനുഷ്യനെ ശബ്ബത്തിൽ സൗഖ്യമാക്കി. ശബ്ബത്തിൽ യേശു ചെയ്ത ഈ പ്രവൃത്തി പരീശന്മാരുടെയും ശാസ്ത്രിമാരുടെയും ദൃഷ്ടിയിൽ ന്യായപ്രമാണത്തിന് വിപരീതമായിരുന്നു. ഈ അത്ഭുത പ്രവൃത്തി കണ്ടുനിന്ന എല്ലാവരുടെയും മുമ്പിൽ യേശു വലിയവനും മതനേതാക്കന്മാർ ചെറുതും അത്ഭുതപ്രവൃത്തികള്‍ ചെയ്യുവാൻ കഴിവില്ലാത്തവരുമായി കാണപ്പെട്ടു. ആയതിനാൽ മതവിശ്വാസികള്‍ യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മിൽ ആലോചന കഴിച്ചു. വ്യകതമായി പറഞ്ഞാൽ അവർ യേശുവിൽ അസൂയപ്പെട്ടു.
പ്രായോഗീകം
“അവർ ആരാണെന്നാണ് അവർ കരുതിയത്?” തീർച്ചയായും, അവർക്ക് യഹൂദാ മതപാരമ്പര്യത്തിനുള്ളിൽ അധികാരസ്ഥാനം ഉണ്ടായിരുന്നു. എന്നാൽ അവർക്ക് യേശുവിന്റെ മരണം ആസൂത്രണം ചെയ്യുവാൻ ധാർമ്മികമോ നിയമപരമോ ആയ അവകാശം ഉണ്ടായിരുന്നോ? ഒരു വ്യക്തി താൻ വളരെ പ്രധാനപ്പെട്ടവൻ എന്ന് ചിന്തിക്കുവാൻ തുടങ്ങുമ്പോള്‍ അത് സ്ഥാപിക്കുവാനായി മറ്റഉള്ളവരെ അടിച്ചമർത്തുവാനും ധാർമ്മീകത ലംഘിക്കുവാനും തയ്യാറാകും. നമുക്ക് ചുറ്റും ഉള്ള വാർത്തകള്‍ നോക്കിയാൽ ഇന്നും ഇങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ചില നേതാക്കള്‍ ഉണ്ട്. യേശു ഒരിക്കലും തന്നെതന്നെ മറ്റുള്ളവരെക്കാള്‍ ഉയർത്തുവാൻ ശ്രമിച്ചില്ല. ഈ അധ്യായത്തിൽ നമുക്ക് ലഭിക്കുന്ന വെളിപ്പാട് യേശു ശബ്ബത്തിന്റെയും കർത്താവാണ് എന്നതാണ്. അത് സത്യമാണെന്ന് നാം ഇന്ന് അറിയുന്നു. ഒരിക്കലും ജനങ്ങളെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഒരു അജണ്ടയും യേശുവിനുണ്ടയിരുന്നില്ല. ജീവിക്കുന്ന ദൈവപുത്രനായ ക്രിസ്തുവിന്റെ മുൻപിൽ ആ മതനേതാക്കന്മാർ ആരെന്നാണ് അവരുടെ വിചാരം, എന്ന ചേദ്യം മാത്രമെ ഇന്ന് നമുക്കും ഉണ്ടാകു.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങ് ഭൂമിയിൽ ആയിരുന്നപ്പോള്‍ ജീവിച്ചതുപോലെ വിനയത്താടെ നടക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. എന്റെ എല്ലാ വ്യക്തി പരമായ അജണ്ടകളും മാറ്റി വച്ച് അങ്ങയുടെ ഇഷ്ടം മാത്രം പ്രവർത്തിച്ച് അങ്ങയ്ക്കുവേണ്ടി ആത്മാക്കളെ നേടുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ