Uncategorized

“ആശ്രയം എപ്പോഴും ദൈവത്തിൽ ആയിരിക്കട്ടെ!!”

വചനം

സങ്കീർത്തനം 71 : 5

യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ.

നിരീക്ഷണം

ഇന്നും പലരും പറയുന്ന ഒരു പ്രസ്താവനയാണ് ദാവീദ് രാജാവ് ഇവിടെ വ്യക്തമാക്കുന്നത്. എന്റെ പ്രശ്നങ്ങളുടെ മദ്ധ്യ പ്രത്യാശയ്ക്കും ആത്മവിശ്വാസത്തിനും വേണ്ടി ഞാൻ എപ്പോഴാണ് കർത്താവിങ്കലേയ്ക്ക് നോക്കാതിരുന്നത് എന്ന് എനിക്ക് ഓർക്കുവാൻ കഴിയുന്നില്ല, കാരണം എപ്പാഴും ദാവീദ് രാജാവ് എന്തിനും ദൈവത്തെ ആശ്രയിച്ചിരുന്നു. അത് തന്റെ യൗവനത്തിന്റെ ആരംഭത്തിൽ തന്നെ ആരംഭിച്ചുവെന്ന് അദ്ദേഹം സമ്മതിച്ചു, എന്നാൽ അത് ആരംഭിച്ച യഥാർത്ഥ തീയതി അദ്ദേഹത്തിന് ഓർമ്മയില്ല എന്നാണ് വ്യക്തമാക്കുന്നത്.

പ്രായേഗീകം

ഈ ലോകത്തിൽ പലരും പലതിലും ആശ്രയിക്കുകയും പലരിലും അവരുടെ പ്രതീക്ഷവയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അവരുടെ പ്രതീക്ഷകൾ തകരുകയും ഭയവും നിരാശയും അവരുടെ ഉള്ളിൽ ഉണ്ടാകുകയും ചെയ്യും. സത്യത്തിൽ നമുക്ക് നമ്മുടെ പ്രത്യാശയും വിശ്വാസവും യഥാർത്ഥത്തിൽ അർപ്പിക്കുവാൻ കഴിയുന്ന ഒരേയൊരു വ്യക്തി മാത്രമേയുള്ളൂ അതാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു. നമ്മുടെ ആവശ്യങ്ങൾ എപ്പോഴും ദൈവവുമായി പറയുവാനും എല്ലാ സാഹചര്യങ്ങളിലും നമ്മോടുകൂടെ വന്ന് കാര്യങ്ങൾ ചെയ്തു തരുവാനും യേശു സന്നദ്ധനാണ്. ചില സമയങ്ങളിൽ നമ്മുടെ ജീവിതം അവസാനിച്ചു ഈ പ്രശ്നത്തിൽ നിന്ന് എനിക്ക് കരകയറുവാൻ കഴിയുകയില്ല എന്ന് നാം വിചാരിക്കുകയും കൂട്ടുകാരും അപ്രകാരം പറയുകയും ചെയ്യുന്ന അവസരങ്ങളിൽ പോലും അവരുടെ ചിന്തകൾക്ക് അപ്പുറമായി ദൈവം നമ്മുക്കായി ഇറങ്ങി വന്ന് പ്രവർത്തിച്ച എത്രയോ സന്ദർഭങ്ങൾ ഉണ്ട്. ആകയാൽ നമ്മുടെ ആത്മവിശ്വാസവും പ്രതീക്ഷയും എപ്പോഴും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ ആയിരിക്കട്ടെ.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എപ്പോഴും എന്നോട് കൂടെ ഇരുന്ന് എന്റെ സഹയാവും രക്ഷകനുമായി പ്രവർത്തിക്കുമാറാകേണമേ. ആമേൻ