Uncategorized

“ആശ്രയം എവിടെ?”

വചനം

സങ്കീർത്തനം 125 : 1

യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെയാകുന്നു.

നിരീക്ഷണം

കർത്താവിൽ ആശ്രയിക്കുന്ന ഒരു വ്യക്തിയെ കുലുക്കുവാൻ ആർക്കും കഴയുകയില്ല കാരണം ആ വ്യക്തി ദൈവത്താൽ ചുറ്റപ്പെട്ട അചഞ്ചലമായ സീയോൻ പർവ്വത്തെപ്പോലെ ആണ് എന്ന് സങ്കീർത്തനക്കാരൻ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു.

പ്രായോഗീകം

ജീവിത്തിൽ അനേകം വെല്ലുവിളികള്‍ ഇന്ന് താങ്കള്‍ നേരിടുന്നുണ്ടെങ്കിലും നിങ്ങള്‍ യേശുവിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയാണെങ്കിൽ അചഞ്ചലനായി നിൽക്കുവാൻ കഴിയും. അതിനർത്ഥം ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥ വളരെ ശുഭകരം എന്ന് അല്ല, എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസം നിങ്ങളെ ആ പ്രശ്നത്തിലുടെ കടന്ന് അതിന് അപ്പുറത്തെ വിജയത്തിലെത്തിയ്ക്കും എന്നതാണ് സത്യം. വർഷങ്ങള്‍ക്കുമ്പ് വളരെ നിരാശാ ജനകമായ പ്രശ്നങ്ങളിലൂടെ കടന്നുപോയ അനേകരെ പിന്നത്തേതിൽ വളരെ സന്തോഷവാൻമാരായി കാണുവാൻ കഴിയും. കാരണം ചോദിച്ചാൽ അവർ  പറയും യേശുക്രിസ്തുവിൽ വിശ്വസിച്ചു ആയതുകൊണ്ട് ഒരിക്കലും അതിജീവിക്കുവാൻ കഴിയുകയില്ല എന്ന് പിശാച് പറഞ്ഞ പല പ്രശ്നങ്ങളെയും അതിജീവിക്കുവാൻ ദൈവം കൃപ തന്നു. ആയതുകൊണ്ട് പ്രിയ സ്നേഹിതാ, താങ്കള്‍ ആയിരിക്കുന്ന അവസ്ഥയിൽ നിന്ന് ഒരിക്കലും കരകയറുവാൻ കഴിയുകയില്ല എന്ന പിശാച് നൽകുന്ന ചിന്ത ശ്രദ്ധിക്കരുത്. യഹോവയിൽ ആശ്രയിക്കുന്നവൻ കുലുങ്ങാതെ എന്നേയ്ക്കും നിൽക്കുന്ന സീയോൻ പർവ്വതം പോല ആകുന്നു എന്ന് പറഞ്ഞ വചനപ്രകാരം യഹോവയിൽ ആശ്രയിച്ചാൽ പ്രശ്നങ്ങള്‍ക്ക് പരിഹാരം വരും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയിൽ ആശ്രയിച്ച് ഉറച്ചു നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ