“യേശുക്രിസ്തുവിനൊപ്പം വസിക്കുന്നത് ആർ?”
വചനം
സങ്കീർത്തനം 24 : 3
യഹോവയുടെ പർവതത്തിൽ ആർ കയറും? അവന്റെ വിശുദ്ധസ്ഥലത്ത് ആർ നില്ക്കും?
നിരീക്ഷണം
ദാവീദ് രാജാവ് ഈ വചനത്തിൽ ഒരു ചോദ്യം ചോദിക്കുകയും അടുത്ത് വചനത്തിൽ അതിന്റെ ഉത്തരം നൽകുകയും ചെയ്യുന്നു. യേശുക്രിസ്തുവിനൊപ്പം വസിക്കേണ്ടതിന് ദൈവത്തിന്റെ വിശുദ്ധ സ്ഥലത്ത് കടക്കുവാൻ ആർക്ക് കഴിയും?
പ്രായോഗികം
ദാവീദ് രാജാവ് ഉന്നയിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം 4-ാം വാക്യത്തിൽ പറയുന്നു. ദൈവ സന്നിധിയിൽ ചെല്ലുന്ന വ്യക്തി ഒന്നാമതായി ശുദ്ധമായ കൈകള്‍ ഉള്ളവൻ അല്ലെങ്കിൽ തന്റെ കൈകൊണ്ട് തിന്മ ചെയ്യാത്തവൻ. രണ്ടാമതായി ശുദ്ധഹൃദയം ഉള്ളവൻ അല്ലെങ്കിൽ അശുദ്ധ ചിന്തയില്ലാത്തവൻ, മൂന്നാമതായി വ്യാജത്തിന് മനസ്സുവയ്ക്കാതെ ഇരിക്കുന്നവൻ, നാലാമതായി കള്ള സത്യം ചെയ്യാതെ ഇരിക്കുന്നവൻ. ഇങ്ങനെയുള്ളവർക്കാണ് പ്രാർത്ഥനയിലൂടെയും ദൈവ വചന ധ്യാനത്തിലൂടെയും ദൈവ സന്നിധിയിൽ ചെല്ലുവാൻ ദൈവം അനുവദിച്ചിട്ടുള്ളത്. എന്നാൽ പുതിയ നിയമ വിശ്വാസികള്‍ക്ക് സന്തോഷം തരുന്ന ഒരുകാര്യം യേശുവിനെ കർത്താവും രക്ഷിതാവും ആയി സ്വീകരിച്ച ഒരു വ്യക്തിയ്ക്ക് ധൈര്യത്തോടെ കൃപാസനത്തിങ്കലേയ്ക്ക് അടുത്തു ചെല്ലുവാൻ കൃപ ലഭിച്ചു. ആയതുകൊണ്ട് വിശുദ്ധജീവിതം നയിക്കുന്നഒരു വ്യക്തിയ്ക്ക് ഏതു നേരത്തും ദൈവ സന്നിധിയിൽ അടുത്തുചെല്ലുവാൻ കഴിയും.
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ കൃപാസനത്തിങ്കലേയ്ക്ക് അടുത്തുവരുവാൻ എനിക്ക് കൃപ നൽകിയതിനായി നന്ദി. അവസനത്തോളം വിശുദ്ധിയോടെ ജീവിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ