“ഇതാ, കാണുന്ന ദൈവം!!”
വചനം
മത്തായി 23 : 5
അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു.
നിരീക്ഷണം
യേശു ഈ ഭൂമിയിൽ ശിശ്രൂഷ ചെയ്തപ്പോൾ പരീശന്മാർ അവന്റെ നിരന്തര ശത്രുക്കൾ ആയിരുന്നു. ഈ പരീശന്മാർ സ്വയം നിയമിതരായ ന്യായാധിപന്മാരായിരുന്നു. അവർ മനുഷ്യനിർമ്മിതമായ നിയമങ്ങളും ചട്ടങ്ങളും നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇത് യിസ്രായേൽ ജനതയ്ക്ക് സീനായ് പർവതത്തിൽ ദൈവം നൽകിയ “മോശയുടെ ന്യായപ്രമാണത്തിലെ” കൂട്ടിച്ചേർക്കലുകളായ നിയമങ്ങൾ ആയിരുന്നു. ആ മനുഷ്യനിർമ്മിതമായ നിയമങ്ങളെകൊണ്ട് ജനങ്ങളെ അടിമകളാക്കി നിലനിർത്താൻ അവർ ശ്രമിച്ചു. യേശു അവരെക്കുറിച്ച് പറഞ്ഞു, അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നത് എന്ന്.
പ്രായോഗികം
പരീശന്മാരോട് യേശു ഇപ്രകാരം ചോദിച്ചിരിക്കാം “ഒരു ഇഞ്ച് ചതുരാകൃതിയിലുള്ള കടലാസിൽ സൂക്ഷമ അക്ഷരങ്ങളിൽ ന്യായപ്രമാണത്തിലെ എല്ലാ നിയമങ്ങളും നിങ്ങൾ ഒരു തുകൽപെട്ടിയിൽ ആക്കി നെറ്റിയിൽ കെട്ടിവെച്ചിരിക്കുന്നതല്ലാതെ പാലിക്കുന്നു എന്ന് വിശ്വസിക്കുവാൻ വളരെ പ്രയാസമാണ്” എന്ന്. അങ്ങനെ നിങ്ങൾ കൊണ്ടു നടക്കുന്നത് ജനങ്ങൾ കാണുവാൻ വേണ്ടി മാത്രമാണ് അല്ലാതെ അത് പ്രമാണിക്കുന്നില്ല. ഇവിടെ നിയമം പാലിക്കുക എന്നതിലുപരി നിയമം കാണിക്കുക എന്നതായി മാറി!! എന്നാൽ യേശുവിന്റെ പഠിപ്പിക്കലുകൾ വളരെ വ്യത്യസ്ഥമായിരുന്നു. ദരിദ്രർക്ക് ഭിക്ഷ കൊടുക്കുന്ന കാര്യത്തിൽ യേശു ഇപ്രകാരം പറഞ്ഞു, “നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു” (മത്തായി 6:3). മറ്റൊരു വിധത്തിൽ പറഞ്ഞാൽ നിങ്ങൾ ചെയ്യുന്നത് മറ്റുള്ളവർ കാണുവാൻ വേണ്ടി ആകരുത്. നാം എന്താണ് ചെയ്യുന്നു എന്ന് രഹസ്യത്തിൽ കാണുന്ന കർത്താവ് മാത്രം കണ്ടാൽ മതി. മനുഷ്യരുടെ പ്രീതി നേടുവാൻ ഒന്നും ചെയ്യരുത്. ആകായാൽ നമുക്ക് ഒരുമിച്ച് “വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കാം” (എബ്രായർ 12:2).
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ മുമ്പിൽ നീതിയോടെ പ്രവർത്തിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ