Uncategorized

“ഇത് നിങ്ങളുടെ തിരഞ്ഞെടുപ്പാണ് മറ്റാരുടേതും അല്ല”

വചനം

ദാനിയേൽ 1 : 8

എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു.

നിരീക്ഷണം

ദാനിയേലിനെയും കൂട്ടുകാരെയും നെബൂഖദ്നേസർ അടിമകളാക്കി തന്റെ കൊട്ടാരത്തിലേയ്ക്ക് കൊണ്ടുപോയ ശേഷം, അവനും മറ്റുള്ളവരും രാജാവിന്റെ ദൈനംദിന ഭക്ഷണക്രമം കഴിക്കുവാൻ രാജാവ് കല്പിച്ചു. രാജാവിന്റെ ഭക്ഷണക്രമം യഹോവയായ ദൈവം യഹൂദന്മാർക്ക് നൽകിയ നിയമാനുസരണമുള്ളതായിരുന്നില്ല. തൽഫലമായി, രാജാവിന്റെ കൽപ്പനകൾ അനുസരിക്കുക എന്നതിനർത്ഥം അവർ ദൈവത്തിന്റെ നിയമം നിഷേധിക്കുക എന്നതാണ്. എന്നാൽ രാജാവിന്റെ ഭോജനം കൊണ്ട് തന്നെത്താൻ അശുദ്ധമാക്കുകയില്ലെന്ന് ദാനിയേൽ തന്റെ ഹൃദയത്തിൽ നിശ്ചയിച്ചു.

പ്രായോഗികം

യേശുക്രിസ്തുവിനെ അനുഗമിക്കുന്ന വിശ്വാസികളെ തെറ്റിക്കുവാൻ പിശാച് ഉപയോഗിക്കുന്ന എറ്റവും വലിയതന്ത്രമാണ് ദൈവിക കല്പനയ്ക്ക് വിട്ടുവിഴ്ച വരുത്തുവാൻ വിശ്വാസികളെ പ്രേരിപ്പിക്കുക എന്നത്. മറ്റെരുതരത്തിൽ പറഞ്ഞാൽ മോശമായ കാര്യങ്ങൾ ചെയ്യരുത്, എന്നാൽ നല്ലകാര്യങ്ങൾ അത്ര നന്നായും ചെയ്യരുത് എന്നും കൂടെ പിശാച് നമ്മോട് പറയും. നാം യേശുവിനെയാണ് അനുഗമിക്കുവാൻ തയ്യാറാകുന്നതെങ്കിൽ ഓർക്കുക ദൈവ കല്പന എങ്ങനെ അനുസരിക്കണമെന്ന തിഞ്ഞെടുപ്പ് നമ്മുടേത് മാത്രമാണ് മറ്റാരുടെതും അല്ല. താങ്ങൾക്ക് ബോധ്യമുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ച വരുത്തിയിട്ട് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് നമുക്ക് ചുറ്റം കാണുവാൻ കഴിയും. അതിനെ ചോദ്യം ചെയ്യുമ്പോൾ അവർ ഇപ്രകാരം പറയും അത് ശരിയാണ് എന്നാൽ അത് എന്റെ കുറ്റമല്ല അങ്ങനെ ആയിരുന്നില്ലെങ്കിൽ അങ്ങനെ ഒന്നും സംഭവിക്കുകയില്ലായിരുന്നു. നം എല്ലാവരും സാധാരണ ചെയ്യുന്ന കാര്യമാണ് എന്നൊക്കെ ഒഴിവ്കഴിവ് പറയുക പതിവാണ്. എന്നാൽ ദാനിയേലിനെപ്പോലെ ദൈവ വചനം അനുസരിച്ച് ജീവിക്കുവാൻ തീരുമാനിക്കുന്നവർ സ്വയം അശുദ്ധരാകാതിരിക്കുവാൻ തീരുമാനിക്കണം. മറ്റുള്ളവരെ പ്രസാദിപ്പിക്കുന്നതിനായി ജീവിക്കുന്നവർക്ക് ഒരിക്കലും ദൈവവുമായി നല്ല ബന്ധത്തിലാകുവാൻ കഴിയുകയില്ല. സ്വയം അശുദ്ധനാക്കുകയില്ലെന്ന് നിങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ അതിൽ ഉറച്ചു നിൽക്കുക, കാരണം അവസാനം ഇത് നിങ്ങളുടെ തീരുമാനം മാത്രമാണ് മറ്റാരുടേതും അല്ല.

പ്രാർത്ഥന

പ്രീയ യേശുവേ,

ഞാൻ എന്നതന്നെ അശുദ്ധമാക്കുകയില്ല എന്ന് ഈ ദിവസത്തിൽ ഒരു പുതിയ തീരുമാനമെടുക്കുകയാണ്. അങ്ങനതന്നെ തുടരുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ