Uncategorized

“ഇത് സമർപ്പണത്തിനുള്ള സമയം ആണ്”

വചനം

ലേവ്യാപുസ്തകം 20 : 7

ആകയാൽ നിങ്ങൾ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

നിരീക്ഷണം

യിസ്രായേൽ ജനം തങ്ങളുടെ ജീവിതം എങ്ങനെ നയിക്കണം എന്നതിനെക്കുറിച്ചുള്ള നിയമങ്ങളാൽ നിറഞ്ഞ  ഒരു പുസ്തകം ആണ് ലേവ്യാപുസ്തകം. ഇവിടെ  ദൈവം തന്റെ ജനത്തോട് പറയുകയാണ് നിങ്ങളെ തന്നെ വിശുദ്ധീകരിച്ച് ദൈവത്തിന് സമർപ്പിക്കുവീൻ.

പ്രായോഗികം

ഇപ്പോള്‍ നാം കൃപായുഗത്തിലാണ് ജീവിക്കുന്നത്.  എന്നാൽ ഈ കൃപായുഗത്തിലും ദൈവം ഒരിക്കൽപ്പോലും നമ്മോട് ഈ ലോകപ്രകാരം ജീവിക്കുവാൻ പറയുന്നില്ല. പഴയനിയമത്തിലെ ഉടമ്പടിപോലെതന്നെ ഇന്നും നാം ഒരു വിശുദ്ധജീവിതം നയിക്കണം എന്ന് തന്നെയാണ് ദൈവം ആഗ്രഹിക്കുന്നത്. പാപത്തിൽ നിന്ന് വേർപെട്ട് പൂർണ്ണഹൃദയത്തോടെ ദൈവവത്തിന് വേണ്ടി ജീവിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു. എന്നാൽ ഇന്ന്  ലോകത്തിൽ നടക്കുന്നതൊക്കെയും കണ്ട് ഹൃദയം വല്ലാതെ അസ്വസ്ഥമാകുകയാണോ? എങ്കിൽ യേശുക്രിസ്തുവിന്റെ അടുക്കലേയ്ക്ക് ഓടി വരുക അതാണ് ഏക പോം വഴി. കാരണം നമ്മുടെ ജീവിതം യേശുവിനായി സമർപ്പിച്ച് ഒരു വിശുദ്ധ ജീവിതം നയിക്കണം എന്ന് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

പഴയ നിയമ ഭക്തന്മാർ ചാക്ക്ശീല ധരിച്ചുകൊണ്ട് ചാരത്തിൽ ഇരുന്ന് തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞതുപോലെ ഇന്ന് ഞാൻ എന്നെതന്നെ അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു. എന്നെ അങ്ങയുടെ രക്തത്താൽ കഴുകി വിശുദ്ധീകരിക്കേണമേ. ആമേൻ