Uncategorized

“ഇനി വൈകില്ല”

വചനം

യെഹെസ്ക്കേൽ 12 : 28

അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കയില്ല; ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.

നിരീക്ഷണം

വരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ച് യിസ്രായേൽ ജനത്തോട് പറയുവാൻ യഹോവയായ ദൈവം യെഹെസ്ക്കേൽ പ്രവാചകനെ ഉപയോഗിച്ചു. എന്നാൽ ദൈവത്താൽ നിയോഗിക്കപ്പെടാത്ത ധാരാളം വ്യാജ പ്രവാചകന്മാർ യിസ്രായേൽ ജനത്തോട് വ്യാജമായി സമാധാനവും സുരക്ഷിത്വവും പ്രവചിക്കുന്നത് ജനങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. ആകായിൽ ഈ വചനത്തിൽ യഹോവയായ ദൈവം പറയുന്നു, “എന്റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കയില്ല; ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും.”

പ്രായോഗികം

ദൈവം അന്ന് അരുളിചെയ്തതുപോലെ തന്നെ സംഭവിച്ചു എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. ഇന്ന് ദൈവം നിങ്ങൾക്ക് ഒരു യഥാർത്ഥ വിജയം വാഗ്ദത്തം ചെയ്താലോ? നിങ്ങൾ ആഗ്രഹിക്കുന്ന ഒരു രോഗ ശാന്തി, അല്ലെങ്കിൽ ഒരു പുതിയ ജോലി, ല്ലെങ്കിൽ ഒരു വിവാഹം എന്നിവയിൽ ഏതെങ്കിലുമാണ് താങ്കൾ ആഗ്രഹിക്കുന്നതെങ്കിൽ അത് ദൈവം പ്രവർത്തിക്കുവാൻ ശക്തനാണ്. നമുക്ക് ഓരോരുത്തർക്കും ഈ പഴയനിയമ പ്രവചനം നമ്മോടുള്ള പ്രവചനമായി ഏറ്റെടുത്തുകൊണ്ട് ഇപ്രകാരം പറയാം ദൈവമേ അങ്ങ് എനിക്കെരു വാഗ്ദത്തം നൽകിയിട്ടുണ്ട് ആകയാൽ കാല താമസംകൂടാതെ എന്നോടുള്ള അങ്ങയുടെ വാഗ്ദത്തം നിറവേറുക തന്നെ ചെയ്യും എന്ന് ഞാൻ ഹൃദയങ്ങമായി വിശ്വസിച്ച് ഉറച്ചിരിക്കുന്നു.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങ് എനിക്ക് നൽകിയ വാഗ്ദത്തം എത്രയും വേഗം നിറവേറ്റിതരുന്നതിനായി നന്ദി. തുടർന്നും എനിക്ക് അങ്ങയുടെ ഇഷ്ടം ചെയ്തു ജീവിക്കുവാൻ കൃപ നൽകുമാറാകേണമേ. ആമേൻ