Uncategorized

“ഇന്ന് നിങ്ങളുടെ ദിവസമാണ്”

വചനം

മർക്കോസ് 11:24

അതുകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.

നിരീക്ഷണം

ഈ വചനം അരുളിചെയ്തത് നമ്മുടെ കർത്താവായ യേശുക്രിസ്തുവാണ്. ഒരിക്കൽ മാത്രം ചോദിച്ച് നിർത്തുവാൻ പറഞ്ഞിട്ടില്ല, ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ചോദിക്കുന്നത് ഒരിക്കലും നിർത്തുവാൻ യേശു പറഞ്ഞിട്ടില്ല. ചോദിക്കുക….പ്രാർത്ഥിക്കുക………പ്രാർത്ഥിച്ചത് ലഭിച്ചു എന്ന് വിശ്വസിക്കുക, എന്നാൽ അത് സംഭവിക്കും!

പ്രായേഗീകം

യേശുക്രിസ്തുവിനെ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് തന്റെ അനുഭവത്തിൽ നിന്ന് പറയുവാൻ കഴിയുന്നതാണ് താൽ തന്റെ ആവശ്യത്തെ ഓർത്തു പ്രാർത്ഥിച്ചു, വിശ്വസിച്ചു ദൈവം അത് നടത്തി തന്നു. അങ്ങനെ ഒരിക്കൽ അല്ല പലപ്പോഴും നമ്മുടെ ജീവിത്തിൽ അതു തടർന്നുകൊണ്ടേയിരിക്കേണ്ടതാണ്. യേശു തന്നെ അനുഗമിക്കുന്ന ഓരോ വ്യക്തികൾക്കും വാഗ്ദത്തങ്ങൾ നൽകാറുണ്ട്. എന്നാൽ ആത്ഭുതം നടക്കുന്ന ദിവസവും സമയവും ഒരിക്കലും പരാമർശിച്ചിട്ടില്ല പക്ഷേ അത് നിങ്ങൾക്ക് ലഭിക്കും എന്നുമാത്രമേ അരുളി ചെയ്തിട്ടുള്ളൂ. പലപ്പോഴും ആവർത്തിച്ചുള്ള പ്രശ്നങ്ങളിൽ അകപ്പെട്ട വ്യക്തികളോട് സംസാരിക്കുമ്പോൾ അവർ പറയും താൻ ദൈവവുമായുള്ള ബന്ധം ഉപോക്ഷിച്ചുവെന്ന്. അങ്ങനെ സംഭവിക്കുവാൻ കാരണമെന്ത് എന്ന് ചോദിച്ചാൽ, അവരുടെ ഉത്തരം ഇങ്ങനെ ആയിരിക്കും. ഞാൻ ദൈവത്തോട് ആവർത്തിച്ചു ചോദിച്ചു, അത് ലഭിക്കും എന്ന് വിശ്വസിച്ചു, എന്നാൽ എനിക്ക് അത് ലഭിച്ചില്ല. ആകയാൽ ദൈവം വാക്ക് പാലിക്കയില്ല എന്ന് ഞാൻ കരുതി. അങ്ങനെയല്ല. നാം നീർത്താതെ ചോദിച്ചുകൊണ്ടേയിരിക്കുക എന്നതാണ് ദൈവം നമ്മോട് പറഞ്ഞിരിക്കുന്നത് അത് വിശ്വസിക്കുയും ചെയ്യുക തക്കസമയത്ത് അത് നിവർത്തിയാകും. വിശ്വിക്കുന്നവരോടു കൂടെ ദൈവം ഇറങ്ങി വസിക്കുകയും അത് നിറവേറ്റിത്തരുകയും ചെയ്യും. ആകയാൽ പ്രാർത്ഥിക്കുന്നത് നിർത്തരുത് തുടരുക…

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയോട് അനുദിനം പ്രാർത്ഥിച്ച വിഷയങ്ങൾക്ക് അങ്ങ് മറുപടി നൽകിയിതിനായ് നന്ദി. തുടർന്നും നിരന്തരം പ്രാർത്ഥിക്കുവാനും അതിന് മറിപടി പ്രാപിക്കുവാനും എനിക്ക് കൃപ നൽകുമാറാകേണമേ.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x