“ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്ത്?”
വചനം
യിരമ്യാവ് 39 : 18
ഞാൻ നിന്നെ വിടുവിക്കും; നീ വാളാൽ വീഴുകയില്ല; നിന്റെ ജീവൻ നിനക്കു കൊള്ള കിട്ടിയതുപോലെ ഇരിക്കും; നീ എന്നിൽ ആശ്രയിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
നിരീക്ഷണം
യഹൂദാ രാജാവായ സിദെക്കീയാവിന്റെ ജയിലിൽ നിന്ന് മോചിതനാകുമ്പോള്‍ യിരമ്യാവിന് ദൈവം നൽകിയ അരുളപ്പാടാണ് ഈ വചനം. യിരമ്യാ പ്രവാചകനോട് ദൈവമായ യഹോവ ഇപ്രകാരം അരുളിചെയ്തു നിന്നോട് നന്നായി പെരുമാറിയ കൂശ്യനായ എന്റെ ദാസനായ ഏബെദ്-മേലെക്കിനോടു പറയേണ്ടതു നെബൂഖദ്നേസർ യഹൂദാദേശം കൊള്ളയടിക്കുവാൻ പോകുന്നു എന്നാൽ ആ സമയത്ത് ഞാൻ നിന്നെ രക്ഷിക്കും നീ എന്നെ വിശ്വസിച്ചതിനാൽ ഞാൻ നിന്നെ കൈവിടാതെ രക്ഷിക്കും.
പ്രായോഗീകം
നെബൂഖദ്നേസർ യെറുശലേം നശിപ്പിക്കുകയും അതുവഴി തനിക്കും നാശം ഉണ്ടാകും എന്ന് മനസ്സിലാക്കുകയും ചെയ്ത കൂശ്യനായ ഏബെദ്-മേലെക്കിന്റെ ജീവിത്തിൽ ഉണ്ടായ ഭയം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. എന്നിരുന്നാലും ഏബെദ്-മേലെക്ക് ദൈവത്തെ ബഹുമാനിക്കുകയും തന്റെ ഏറ്റവും നിരാശാജനകമായ സമയങ്ങളിൽപോലും ദൈവത്തെ ഭയന്നതുകൊണ്ട് യിര്യാപ്രവാചകനെ സംരക്ഷിച്ചു. ആയതുകൊണ്ട് ദൈവം ഏബെദ്-മേലെക്കിന്റെ ജീവനെയും പരിപാലിക്കും എന്ന് അരുളിചെയ്തു. ഇന്ന് താങ്കള്‍ അഭിമുഖികരിക്കുന്ന പ്രശ്നങ്ങള്‍ എന്താണ്? അന്ന് ഏബെദ്-മേലെക്ക് അനുഭവിച്ച സാഹചര്യത്തെക്കാള്‍ മോശമായ സാഹചര്യങ്ങളിലൂടെയാണോ കടന്നു പോകുന്നത്? അത്രയും മോശമാകുവാൻ വഴിയില്ല. അത്രയും മോശമായ സാഹചര്യത്തിലൂടെ കടന്നുപോയ അദ്ദേഹത്തെയും ദൈവം സംരക്ഷിച്ചു എന്ന് ദൈവ വചനം രേഖപ്പെടുത്തിയിരിക്കുന്നു. സിദെക്കീയ രാജാവിന്റെ പുത്രന്മാർ കൊല്ലപ്പെടുകയും രാജാവിന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുകയും ബാബിലോണിൽ തന്റെ അവസാന നാളുകള്‍ അന്ധനായി ജീവിതം അവസാനപ്പിക്കുകയും ചെയ്തപ്പോള്‍ ഏബെദ്-മേലെക്ക് എന്ന ആ മനുഷ്യൻ ദൈവം പറയുന്നതു കേട്ടു അനുസരിച്ചതുകൊണ്ട് ദൈവം അവനോട് നീ എന്നിൽ വിശ്വാസിച്ചാൽ ഞാൻ നിന്നെ രക്ഷിക്കും എന്ന് അരുളിചെയ്തു. അതുപോലെ താങ്കള്‍ യേശുവിൽ വിശ്വസിക്കുന്നുവെങ്കിൽ താങ്കള്‍ അഭിമുഖീകരിക്കുന്നത് എന്തു പ്രശ്നമായാലും ദൈവം ഏബെദ്-മേലെക്ക് രക്ഷിച്ചതുപോലെ താങ്കളെയും രക്ഷിക്കും.
പ്രാർത്ഥന
പ്രീയ യേശുവേ,
വർഷങ്ങള്‍ക്ക് മുമ്പ് അങ്ങിൽ ആശ്രയിക്കുവാൻ എനിക്കു കൃപ നൽകിയതിനായി നന്ദി. അതുകൊണ്ട് എനിക്ക് ഇത്രയു ദൂരം എത്തുവാൻ കഴിഞ്ഞു. സമ്പന്നനായ ഞാൻ നിന്നെ രക്ഷിക്കും എന്ന് പലപ്പോഴും അങ്ങ് എന്നോട് സംസാരിക്കുകയും അത് എന്റെ ജീവിത്തിൽ നിറവേറ്റി തരികയും ചെയ്തതിനായി നന്ദി. ആമേൻ