Uncategorized

“ഇപ്പോഴത്തെ പ്രവൃത്തിയെക്കുറിച്ച് ചിന്തിക്കാറുണ്ടോ?”

വചനം

ഹഗ്ഗായി  1  :   5

ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.

നിരീക്ഷണം

തകർച്ചയിലായിരുന്ന തന്റെ ആലയത്തെ അവിടെ വരുന്നവർ നന്നായി പരിപാലിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. അതിനുപകരം അവർ സ്വന്തം വീടുകൾ ആഡംബരപൂർവ്വം പരിപാലിച്ചു, ആലയത്തെ ഉപേക്ഷിച്ചു, എന്നിട്ടും അവർക്ക് തൃപ്തവന്നില്ല. കർത്താവ് അവരോട് ഇപ്രകാരം ചോദിച്ചു, നിങ്ങളുടെ ഇപ്പോഴത്തെ പ്രവൃത്തിയേക്കുറിച്ച് സ്വയം ചിന്തിക്കുന്നുണ്ടോ?

പ്രായോഗീകം

നാം എല്ലാത്തരം കാര്യങ്ങളും ചെയ്യുന്ന തിരക്കിനിടയിൽ നാം എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു എന്ന് ഈ വചനത്തിൽ നിന്ന് നമുക്ക് മനസ്സിലാകും. വാസ്ഥവത്തിൽ നാം അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ നാം ചെയ്യുന്ന ആവശ്യമില്ലാത്തതും പ്രതിഫലമില്ലാത്ത പ്രവൃത്തികളെക്കുറിച്ച് തിരിച്ചറിഞ്ഞ് പ്രവൃത്തിയിൽ മാറ്റം വരുത്തുവാൻ ഇടയാകും. തുടക്കത്തിൽ നല്ല ഉദ്ദേശത്തോടെയായിരിക്കും ആരംഭിച്ചത് എന്നാൽ ഇപ്പോൾ മിക്കതും അനാവശ്യമായ പ്രവൃത്തിയായി തീർന്നിരിക്കാം. ഹഗ്ഗായി പ്രവാചകന്റെ കാലത്തെ ജനങ്ങൾ ധാരാളം വിതച്ചു പക്ഷേ വിളവ് വളരെ കുറവായിരുന്നു, ജനങ്ങൾ ഭക്ഷിച്ചു എന്നാൽ തൃപ്തിവരുന്നില്ല, അവർ വെള്ളം കുടിക്കുന്നുണ്ട് എന്നാൽ ഒരിക്കലും നിറയുന്നില്ലായിരുന്നു, അവർ വസ്ത്രം ധരിച്ചു എന്നാൽ അത് തണുപ്പിൽ നിന്ന് അവരെ രക്ഷിച്ചില്ല. അവർ കൂലിക്കായി വേല ചെയ്തു എന്നാൽ ദിവസാവസാനം അത് ആവി പോലെ പറന്നുപോയി. ഇതിലേതെങ്കിലും താങ്കളുടെ ജീവിത്തിേതുപോലെ തോന്നുന്നുണ്ടോ? എങ്കിൽ ഇത് നല്ലൊരു സമയമാണ് നിങ്ങളുടെ പ്രവർത്തികളെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ പ്രവർത്തികളെക്കുറിച്ച് ചിന്തിക്കുവാൻ ഇടയാക്കിയതിന് നന്ദി. ആവശ്യമില്ലാത്ത പ്രവർത്തികളെ തിരിച്ചറിഞ്ഞ് നല്ല പ്രവൃത്തികളെ മുറുകേ പിടിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ