“ഇപ്പോൾ ആകുന്നു സുപ്രസാദകാലവും രക്ഷാദിവസവും”
വചനം
2 കൊരിന്ത്യർ 6:2
ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.
നിരീക്ഷണം
അപ്പോസ്ഥലനായ പൗലോസ് കൊരിന്ത്യാ സഭയ്ക്ക് ലേഖനമെഴുതുമ്പോൾ അവരോട് “ഇപ്പോൾ” ആകുന്നു രക്ഷാ ദിവസം എന്ന് ഉറപ്പിച്ച് അറിയിച്ചു. തീർച്ചയായും ഈ പ്രഖ്യാപനം അന്നും ഇന്ന് സുവിശേഷം കേൾക്കുന്ന ഓരോ വ്യക്തികൾക്കും സത്യമായ വചനമാണ്.
പ്രായേഗീകം
നമുക്കോരുരുത്തർക്കും ചെയ്യുവാനുള്ള കാര്യങ്ങൾ മാറ്റിവയ്ക്കുക എന്നത് വളരെ സാധാരണമാണ്. അതുപോലെ തന്നെ കുഞ്ഞങ്ങൾക്കും അവർ ചെയ്യേണ്ടത് പലപ്പോഴും മാറ്റിവയ്ക്കുകയും അത് പിന്നെ ചെയ്യാമെന്ന് കരുതുകയും ചെയ്യും. എന്നാൽ മാതാപിതാക്കൾ അവരെ താക്കീത് ചെയ്യുമ്പോൾ അവർ അത് വേഗത്തിൽ ചെയ്യും. നമ്മുടെ ദൈവം ഒരു വടിയുമായി നമ്മുടെ തലയ്ക്കുമീതെ നിന്ന് നമ്മോട് ഇപ്പോൾ തന്നെ ചെയ്യുക എന്ന് ആക്രാശിക്കുന്ന വ്യക്തി അല്ല. മറിച്ച് യേശു നമുക്കെല്ലാവർക്കും ഇതുവരെ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലീയ വാഗ്ദത്തം ആണ് നൽകിയിരിക്കുന്നത്. എന്നിട്ട് ദൈവം നമ്മെ പ്രോത്സാഹിപ്പിക്കുകയാണ് ഇതാ ഇപ്പോൾ സ്വീകരിക്കൂ എന്ന്. എന്നാൽ അത് ഒരിക്കലും മാറ്റിവയ്ക്കുവാനുള്ളതല്ല, എന്തുകൊണ്ട്? കാരണം ആർക്കും അറിയില്ല അടുത്ത നിമിഷം നമുക്ക് എന്തു സംഭവിക്കും എന്ന്, ആകയാൽ ഇത് ദൈവത്തിന്റെ ഒരു വാഗ്ദത്തമാണ് നാം ആരും ഒരിക്കലും വൈകിക്കരുത്, വാഗ്ദത്തം നമുക്കുള്ളതാണ്, രക്ഷ നമ്മുടെതാണ്, ഇവ സർവ്വശക്തനായ ദൈവത്തിൽ നിന്നുള്ള വാഗദ്ത്തങ്ങൾ ആണ്. അത്ദൈവത്തിൽ നിന്നു നമുക്കുള്ള സമ്മാനങ്ങളാണ്. ആകയാൽ അവ ചെയ്യുന്നത് ദയവായി മാറ്റിവയ്ക്കാതെ സ്വീകരിക്കുക.. ഇപ്പോൾ ഈ ശബ്ദം ആര് കേൾക്കുന്നുവോ അവരോടാണ് പറയുന്നത് ഇതാകുന്നു സുപ്രസാദകാലും ഇതാകുന്നു രക്ഷാദിവസം…
പ്രാർത്ഥന
പ്രീയ യേശുവേ,
അങ്ങയുടെ വാഗ്ദത്തം കൃത്യമായി സ്വീകരിക്കുവാൻ എനിക്ക് കൃപ നൽകിയതിനായി നന്ദി. തുടർന്നും അങ്ങയിൽ മാത്രം ആശ്രയിക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ