“ഈലോക ജീവിതത്തിന് വേണ്ടി മാത്രമോ?”
വചനം
1 കൊരിന്ത്യർ 15 : 19
നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.
നിരീക്ഷണം
ഈ അധ്യായത്തിൽ, യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് വിശുദ്ധ പൗലോസ് വ്യക്തമാക്കുന്നു. തുടർന്ന് അദ്ദേഹം പറയുന്നു, നമ്മൾ ഈ ഭൂമിയിൽ ജീവിക്കുന്നതിനായി മാത്രം യേശുവിനൽ വിശ്വിക്കുന്നുവെങ്കിൽ ഈ ലോകത്തിലെ മറ്റെല്ലാവരിലും നാം അരിഷ്ടന്മാരാണ് എന്ന്.
പ്രായോഗീകം
സ്വർഗ്ഗത്തിൽ നിന്ന് ഇപ്പോൾ നമ്മൾ സന്ദേശങ്ങൾ കേൾക്കുന്നില്ലെന്നതാണ് സത്യം. എന്നാൽ ഈ ലോകജീവിതത്തിനായി മാത്രം ക്രിസ്തുവിൽ വിശ്വസിക്കുന്നവരാണോ നാം എന്നത് ചിന്തിക്കേണ്ട ഒരു സത്യമാണ്. മരണാനന്തര ജീവിതം, നിത്യജീവൻ, യേശുവിനൊടൊപ്പം സ്വർഗ്ഗത്തിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ എന്നിവയോടെയാണ് നമ്മൾ ആദ്യം നമ്മുടെ ജീവിതം യേശുവിന് സമർപ്പിക്കുന്നത്. തങ്ങളുടെ നരകയാതന ജീവിതരീതിയെ നിയന്ത്രിക്കുകയും, മെച്ചപ്പെട്ട വ്യക്തിയാകാൻ വേണ്ടി യേശുവിന്റെ അടുക്കലേക്ക് വരികയും, ഒരു ദിവസം അവൻ മരിക്കുമ്പോൾ, പുല്ലിന് വളമിടുവാൻ ശവക്കുഴിയിൽ നടപ്പെടുകയും ചെയ്യുന്നു എന്ന രീതിയിൽ വിശ്വസിക്കുന്ന ആരെയും ഒരിക്കലും കണ്ടിട്ടില്ലെന്ന് കരുതുന്നു. ഇല്ല, യേശു ശവക്കുഴിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്ന് മാത്രമല്ല, അവനെ സേവിക്കുന്ന നാമെല്ലാവരും ഒരു ദിവസം അവോടൊപ്പം എന്നേക്കും ഉയിർത്തെഴുന്നൽക്കും എന്ന നിത്യജീവന്റെ പ്രത്യാശയിലാണ് നാം വിശ്വസിക്കുന്നത്. ഇതാണ് യേശുവിൽ വിശ്വസിച്ചു വരുന്നരുടെ വിശ്വാസം. ആ വിശ്വാസത്തിൽ തന്നെ ഉറച്ചിരിക്കുവാൻ നമുക്ക് ശ്രമിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
ഈ ലോകത്തിലല്ല വരുവാനുള്ള നിത്യജീവനായി ഞാൻ ക്രിസ്തുവിൽ വിശ്വസിച്ച് ഉറച്ചിരിക്കുന്നു. അതിൽ തന്നെ നിലനിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ
