Uncategorized

“ഉടമ്പടിയുടെ മഹത്വം”

വചനം

ആമോസ് 3 : 3

രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ?

നിരീക്ഷണം

ആമോസിന്റെ പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് പ്രവാചകൻ യിസ്രായേലിനെതിരെയുള്ള തെറ്റുകൾ ഒന്നിനുപുറകേ ഒന്നായി ഉന്നയിച്ചു കൊണ്ടിരുന്നു. ഈ വചനത്തിൽ ദൈവം താൻ തിരഞ്ഞെടുത്ത ജനത്തോട് പറയുന്നു, നാം തമ്മിൽ ഒരു ഉടമ്പടിയിൽ എത്തിയിരുന്നു എന്ന് ഞാൻ കരുതി, പക്ഷേ, നിങ്ങൾ അത് ലംഘിച്ചു. രണ്ട് വ്യക്തികൾ ഒരുമിച്ച് യാത്ര ആരംഭിക്കുമ്പോൾ അവർ ഒരുമിച്ച് പോകണമെങ്കിൽ അവർ തമ്മിൽ ഒരു ഒരുമ അല്ലെങ്കിൽ ഒു ഉടമ്പടി ഉണ്ടാക്കണം.

പ്രായേഗീകം

ലളിതമായി പറഞ്ഞാൽ ഉടമ്പടിയുടെ ശക്തി വളരെ സ്വാധീനം ചെലുത്തുന്നു. യിസ്രായേൽ ജനത്തിന്റെ പാറയായ ദൈവം അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും ഇരുവർ പതിനായിരം പേരെ ഓടിക്കുന്നതുമെങ്ങനെ? (ആവർത്തനം 32:30). ഈ സാഹചര്യത്തിൽ യിസ്രായേൽ ജനം അവരുടെ ദൈവവുമായുള്ള ഉടമ്പടി അവസാനം ഉപേക്ഷിച്ചു. അവർ ദൈവത്തിന്റെ കൽപ്പനകൾക്ക് വഴങ്ങിയിരുന്നില്ല. ദൈവവുമായി ഉടമ്പടി സ്ഥാപിക്കുമ്പോൾ അത്, എല്ലായ്പ്പോഴും ഒരു ഭൂരിപക്ഷ പങ്കാളിത്തമാണ്. യേശുവിന് തന്നെത്താൻ എല്ലാത്തിനും കഴിയുന്നവനാണ്, അങ്ങനെയെങ്കിൽ യേശുവും നിങ്ങളും കൂടെ ചേർന്നാൽ എന്തെല്ലാം നേടുവാൻ കഴിയുമെന്ന് നമുക്ക് സങ്കൽപ്പിക്കുവാൻ കഴിയുമോ? പക്ഷേ ആദ്യം ഒരു കരാർ ഉണ്ടായിരിക്കണം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, പങ്കാളിത്തം അത് നിങ്ങൾ അല്ലെങ്കിൽ ഞാൻ ആഗ്രഹിക്കുന്നതിനെയും യേശു ആവശ്യപ്പെടുന്നതിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. നമ്മുടെ ആഗ്രഹങ്ങൾ എല്ലായിപ്പോഴും അവന്റെ ആവശ്യകതകൾക്ക് വിധേയമായിരിക്കും. അവർ അങ്ങനെ ചെയ്തില്ലെങ്കിൽ, പങ്കാളിത്തം പരാജയപ്പെടും. യേശു ഒരിക്കലും പരാജയപ്പെടുന്നില്ല, എന്നാൽ നാം യേശുവിന് കീഴ്പ്പെടുവാനുള്ള നമ്മുടെ സന്നദ്ധതയെ അടിസ്ഥാനമാക്കി അതിൽ നിലനിന്നില്ലെങ്കിൽ നാം പരാജയപ്പെടും. നിങ്ങൾക്ക് ശരിക്കും വിജയിക്കണമെങ്കിൽ ദൈവവുമായി ആദ്യം ഒരു ഉടമ്പടി ഉണ്ടായിരിക്കണം മാത്രമല്ല അതിൽ നിലനിൽക്കുകയും വേണം.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങുമായുള്ള എന്റെ ഉടമ്പടിയിൽ ഉറച്ചു നിൽക്കുവാൻ എനിക്ക് കൃപ നൽകുമാറാകേണമേ. ആമേൻ