Uncategorized

“ഉത്കണ്ഠ നിറഞ്ഞ ജീവിതമാണോ?”

വചനം

സങ്കീർത്തനം 94 : 19

എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.

നിരീക്ഷണം

തന്റെ ജീവിത്തിലെ വ്യക്തിപരമായ ഉത്കണ്ഠാ തലങ്ങൾ വളരെ ഉയർന്ന ഒരു അവസ്ഥയിലായിരുന്നു ദാവീദ് രാജാവ് എത്തിച്ചേർന്നത്. ദുരിതം നിറയുന്ന സമയത്ത് ദൈവം രാജാവിനെ ആശ്വസിപ്പിച്ചു. സമ്മർദ്ദം അവനെ വിട്ടുപോയി എന്നുമാത്രമല്ല, സന്തോഷം തിരിച്ചുവന്നതായും ദാവീദ് രാജാവ് ഇവിടെ വ്യക്തമാക്കുന്നു.

പ്രായേഗീകം

നിങ്ങൾ ഇന്ന് കടന്നുപോകുന്ന ഉത്കണ്ഠ നിറഞ്ഞ ചില സാഹര്യങ്ങളെക്കുറിച്ച് ഒന്ന് ഓർമ്മിപ്പിക്കട്ടെ!! വാടക കുടിശ്ശീകയാണ്, കുഞ്ഞുങ്ങൾക്ക് അസുഖമാണ് അവരെ ഡോക്ടറെ കാണിക്കണം, നിങ്ങളും ചല അസുഖങ്ങളാൽ ഭാരപ്പെടുന്നുണ്ടായിരിക്കാം, നിങ്ങളുടെ ജോലിസ്ഥലത്തെ ഉദ്യോഗസ്ഥൻ നിങ്ങളുടെ ജോലിയിൽ തൃപ്തനല്ലെന്ന് തോന്നുന്നതരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകാം. നിങ്ങളുടെ വാഹനത്തിന് ചില അറ്റകുറ്റപണികൾ നടത്തേണ്ടതുണ്ട്, നിങ്ങളുടെ അമ്മയ്ക്ക് അസുഖമാണ് അവർക്ക്  നിരന്തര പരിചരണം ആവശ്യമാണ് എന്നാൽ ആവശ്യത്തിന് പണമില്ല. എന്തോ കാരണത്താൽ നിങ്ങളുടെ ഭാര്യയ്ക്ക് രാത്രി വൈകി ജോലി ചെയ്യേണ്ടിവരുന്നു, അത് വർദ്ധിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ജീവിത്തിൽ എപ്പോഴെങ്കിലും ഉത്ണ്ഠയുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു അടുത്ത ദിവസം എങ്ങനെ കടന്നുകൂടുവാൻ കഴിയും എന്ന ചിന്ത നിങ്ങളെ ഭരിച്ചിട്ടുണ്ടോ? ഈ വിധ അവസ്ഥയിലടെ നാം പലപ്പോഴും കടന്നുപോയിട്ടുണ്ട് ഇപ്പോഴും കടന്നുപോകുന്നവരും ഉണ്ടാകാം. എന്നാൽ ഈ ലോകത്തിലെ അനേകരും ഇതുപോലുള്ള അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട് എന്നതാണ് വാസ്ഥവം. എന്നാൽ ദൈവ വചനത്തിലെ സത്യം ഇതാണ്, നിങ്ങൾക്ക് സ്വയമായി രക്ഷപ്പെടുവാൻ കഴിയാത്തത്ര സമ്മർദ്ദത്തിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നതെങ്കിൽ യേശുക്രിസ്തുവിന്റെ ആശ്വാസത്തിനായി നിങ്ങളെ തന്നെ സമർപ്പിക്കുക. നമ്മുടെ മഹാനായ ദൈവത്തിന്റെ ആശ്വസിപ്പിക്കുന്ന ആ കരത്തിൽ വിശ്വസിക്കുവാൻ നാം തയ്യാറായാൽ ദൈവം നമ്മെ ആശ്വസിപ്പിക്കും. അങ്ങനെയാകുമ്പോൾ നമ്മുടെ സന്തോഷം തിരികെ ലഭിക്കും.

പ്രാർത്ഥന

പ്രീയ യേശുവേ,

അങ്ങയുടെ ആശ്വാസത്തിനായി ഞാൻ കാത്തിരിക്കുന്നു, അതിനായി എന്നെതന്നെ സമർപ്പിക്കുന്നു. എന്നെ അങ്ങയുടെ കരത്തിൽ ഏൽപ്പിക്കുന്നു, ഞാൻ ആയിരിക്കുന്ന ഈ അവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കുമാറാകേണമേ. ആമേൻ