Uncategorized

“ഉത്തരം ലഭിക്കുന്ന പ്രാർത്ഥന”

വചനം

ലൂക്കോസ് 11 :   10

യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

നിരീക്ഷണം

ഉത്തരം ലഭിക്കേണ്ടരീതിയിൽ പ്രാർത്ഥിക്കുന്ന രീതി യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. ചോദിച്ചാൽ ലഭിക്കും, അന്വേഷിച്ചാൽ കണ്ടെത്തുമെന്നും മുട്ടിയാൽ വാതിൽ തുറക്കപ്പെടും എന്നും യേശു ശിഷ്യന്മാർക്ക് വ്യക്തമാക്കിക്കെടുത്തു.

പ്രായോഗീകം

ചോദിക്കുന്നതിനു പകരം നാം എത്രതവണ ആഗ്രഹിച്ചിട്ടുണ്ട്? അല്ലെങ്കിൽ അന്വേഷിക്കുവാൻ തയ്യാറാകാതെ കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട്? ഒരാളുടെ വാതിൽക്കൽ എത്തി മുട്ടാതെ അത് തുറക്കണമെന്ന് പ്രതീക്ഷിച്ചിട്ടുണ്ട്?  പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്നതിനു മുമ്പ് പ്രവൃത്തി ആവശ്യമാണെന്ന് യേശു പഠിപ്പിച്ചു. എന്നാൽ ഉത്തരം ലഭിച്ച പ്രാർത്ഥന അനുഭവിക്കുക എന്നതിന് ഒരു തത്വം കൂടിയുണ്ട്. ചോദിക്കുന്നതിൽ സ്ഥിരത പുലർത്തുന്നതിനെക്കുറിച്ച് ഈ അധ്യായത്തിൽ തന്നെ 8-ാം വാക്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരോത്സാഹത്തോടുകൂടിയ പ്രാർത്ഥയ്ക്കാണ് ഉത്തരം ലഭിക്കുന്നത് എന്നതാണ് ഇതിൽ വ്യക്തമാകുന്നത്. നിരന്തരം ചോദിക്കുവാൻ തയ്യാറുള്ള ഏതൊരാൾക്കും ലഭിക്കും. നിരന്തരം അന്വേഷിക്കുന്നവർ കണ്ടെത്തും  നിരന്തരം മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടും. ഉത്തരം ലഭിക്കുന്നരീതിയിൽ സ്ഥിരോത്സാഹത്തോടുകൂടി പ്രർാത്ഥിക്കുക എന്നതാണ് നമ്മുടെ ദൈവം ആഗ്രഹിക്കുന്നത്.

പ്രാർത്ഥന

പ്രീയ യേശുവേ,

എന്റെ നിരന്തരമുള്ള പ്രാർത്ഥകൾക്ക് എത്രയും വേഗം മറുമടി നൽകുമാറാകേണമേ. ആമേൻ

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x