“ഉപദേശപരമായ വിയോജിപ്പ്”
വചനം
യോഹന്നാൻ 17 : 21
നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.
നിരീക്ഷണം
യോഹന്നാന്റെ സുവിശേഷം 17-ാം അദ്ധ്യായത്തെ യേശുവിന്റെ പൗരോഹിത്യ പ്രാർത്ഥന എന്നാണ് അറിയപ്പെടുന്നത്. അവിടെ യേശു തന്റെ പിതാവിനോട് പ്രാർത്ഥിക്കുന്ന ഒരു പ്രാർത്ഥനയാണ് നമുക്ക് കാണുവാൻ കഴിയുന്നത്. യേശു തന്റെ ഭൗമിക ശിശ്രൂഷയുടെ അവസാന കാലഘട്ടത്തിൽ താൻ ആഗ്രഹിച്ചത് തന്നെ അനുഗമിക്കുന്നവർ ഒന്നായി ഐക്യപ്പെട്ട് മുന്നോട്ട് പോകണം എന്നതായിരുന്നു.
പ്രായോഗീകം
യേശു തന്റെ പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ താൻ ഈ കാലഘട്ടതേയും ഓർത്തിരുന്നു എന്നതിൽ സംശയമില്ല. കാലം ചെല്ലുന്തോറും കൂടുൽ അഭിപ്രായവ്യത്യാസങ്ങളോ, ഭിന്നതകളോ ഉണ്ടാകുമെന്ന് തനിക്ക് അറിയാമായിരുന്നു. യേശുവിന്റെ പഠിപ്പിക്കലുകളെക്കുറിച്ചുള്ള ജനങ്ങളുടെ വ്യാഖ്യാനങ്ങളും അവന്റെ അനുയായികളുടെ വ്യത്യസ്ത ഉപദേശങ്ങളും തമ്മിലുള്ള ഭിന്നതകൾ ഉണ്ടാകുവാൻ ഇടയുണ്ട് എന്ന് തനിക്ക് അറിയാമായിരുന്നു. എന്നാൽ യേശുവിന്റെ ഈ പ്രാർത്ഥനയ്ക്ക് രണ്ടായിരം വർഷം പഴക്കം ഉണ്ട് ആ സമയത്തുതന്നെ ക്രിസ്തുവിന്റെ സഭയിൽ ഭിന്നതകൾ ഉണ്ടായിരുന്നതായും അത് മറ്റുള്ളവർ യേശുവിനെ നിരസിക്കുന്നതിന്റെ പ്രധാന കാരണമായി തീരുകയും ചെയ്തിട്ടുണ്ട്. ക്രിസ്ത്യാനികൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ ഒന്ന് പരിശോധിച്ച് അവർക്ക് അവരുടെ ഇടയിലെ പ്രശ്നങ്ങളെ പരിഹരിച്ച് ഒരുമക്കുവാൻ കഴിയുന്നില്ലെങ്കിൽ എന്തിന് അവരോടൊപ്പം ചേരണമെന്ന് മറ്റുള്ളവർ ചിന്തിക്കും. ആകയാൽ ഈ ഉപദേശ ഭിന്നതകളെ അവസാനിപ്പിച്ച് ക്രിസ്തുവിന്റെ അനുയായികൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.
പ്രാർത്ഥന
പ്രീയ യേശുവേ,
അഭിപ്രായ വ്യത്യാസങ്ങളെ അവസാനിപ്പിച്ച് എല്ലാ ക്രിസ്തീയ വിശ്വാസികളും ഒരുമിച്ചുനിൽക്കുവാൻ അങ്ങ് കൃപ ചെയ്യുമാറാകേണമേ. ആമേൻ